Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ഹ്ലാ​ദ​പൂ​ർ​വം...

ആ​ഹ്ലാ​ദ​പൂ​ർ​വം ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ആ​ഹ്ലാ​ദ​പൂ​ർ​വം ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
cancel
camera_alt

മദീനയിലെ മസ്​ജിദുന്നബവിയിൽ നടന്ന ബലിപെരുന്നാൾ നമസ്​കാരം

ജി​ദ്ദ: സൗ​ദി​യി​ലു​ട​നീ​ളം ആ​ഹ്ലാ​ദ​പൂ​ർ​വം ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ​ള്ളി​ക​ളി​ലും ഇൗ​ദ്​​ഗാ​ഹു​ക​ളി​ലും ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും പ​െ​ങ്ക​ടു​ത്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചാ​ണ്​ ഇ​ത്ത​വ​ണ​യും ഇൗ​ദ്​ ന​മ​സ്​​കാ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

ഇ​ബ്രാ​ഹീം ന​ബി​യു​ടെ ത്യാ​ഗോ​ജ്ജ്വ​ല​മാ​യ ജീ​വി​ത​ത്തെ ​​പെ​രു​ന്നാ​ൾ ഖു​തു​ബ​യി​ൽ ഇ​മാ​മു​മാ​ർ അ​നു​സ്​​മ​രി​ച്ചു. മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ന​ട​ന്ന ഇൗ​ദ്​ ന​മ​സ്​​കാ​ര​ത്തി​ൽ മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ, ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ ബ​ദ്​​ർ ബി​ൻ സു​ൽ​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.​

ഡോ. ​ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ബ​ലീ​ല ഖു​തു​ബ​ക്കും ന​മ​സ്​​കാ​ര​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. മ​ദീ​ന​യി​ലെ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​ൽ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ, ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഉൗ​ദ്​ ബി​ൻ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ തു​ട​ങ്ങി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി ആ​യി​ര​ങ്ങ​ൾ പ​െ​ങ്ക​ടു​ത്തു. ഖു​തു​ബ​ക്കും ന​മ​സ്​​കാ​ര​ത്തി​നും ശൈ​ഖ്​ അ​ലി ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഹു​ദൈ​ഫി നേ​തൃ​ത്വം ന​ൽ​കി. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ പ​ല ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്കു​ കീ​ഴി​ലും ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചു​ള്ള വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:bakrid celebrated 
Next Story