ബൈറൂത് സ്ഫോടനം: മാതൃകയായി സൗദിയുടെ കാരുണ്യവർഷം
text_fieldsെബെറൂതിലെ ദുരിതബാധിതർക്കുള്ള സൗദി അറേബ്യയുടെ ആദ്യഘട്ട സഹായവുമായി നാലാമത്തെ വിമാനം എത്തിയപ്പോൾ
യാംബു: ബൈറൂത് സ്ഫോടനത്തിൽ ദുരിതത്തിലായവർക്ക് സൗദി അറേബ്യ നൽകുന്ന ജീവകാരുണ്യ സഹായങ്ങൾ ലോകശ്രദ്ധ നേടുന്നു. അടിയന്തര സഹായമായി 290 ടൺ സാധനങ്ങളുമായി നാലു വിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ െബെറൂതിൽ എത്തി. കിങ് സൽമാൻ റിലീഫ് സെൻററിനു കീഴിലെ വിദഗ്ധ സംഘവും ആശ്വാസവുമായി കൂടെയുണ്ട്. സംഭവം നടന്നയുടൻ ഇരകൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ എവിടെയും ദുരന്തം അനുഭവിക്കുന്നവർക്ക് സഹായം നൽകുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ എപ്പോഴും മുന്നിലാണ്.
െബെറൂത് തുറമുഖഭാഗത്ത് ഗാരേജിൽ സൂക്ഷിച്ച 2750 ടൺ അമോണിയം നൈട്രേറ്റാണ് ദുരന്തത്തിന് ഇടയാക്കിയത്. നൂറിലേറെ മരണവും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കാനും ഇത് കാരണമായി. നഗരത്തിെൻറ വലിയൊരു ഭാഗം സ്ഫോടനാവശിഷ്ടങ്ങൾ നിറഞ്ഞിട്ടുണ്ട്. ഈ ദുരന്തം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻപോലും കാരണമായി. ലബനാന് അടിയന്തര സഹായം ആവശ്യമാണെന്ന് പ്രധാനമന്ത്രി ഹസൻ ദിയാബ് പ്രഖ്യാപിച്ചതിനാൽ വിവിധ രാജ്യങ്ങൾ സഹായഹസ്തവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. 1975 മുതൽ 1990 തുടക്കം വരെ രക്തരൂഷിതമായ ആഭ്യന്തര കലാപത്തിന് ലബനാൻ വിധേയമായിരുന്നു.
ഇസ്രായേൽ, സിറിയ, പി.എൽ.ഒ തുടങ്ങിയ കക്ഷികൾ പോർക്കളമായി ലബനാനെ സ്വീകരിക്കുകയായിരുന്നു. 1982ൽ ലബനാെൻറ ചില ഭാഗങ്ങളിൽ അധിനിവേശം നടത്തിയ ഇസ്രായേൽ 2000ത്തിലാണ് പിൻവാങ്ങിയത്. വ്യവസായ രംഗത്ത് പുതിയ കാൽവെപ്പുകൾ നടത്തി മുന്നേറ്റം നടത്തുന്നതിനിടയിലാണ് ദുരന്തം സാമ്പത്തിക അടിത്തറയെ തകർക്കുന്ന വിധത്തിൽ കടന്നുവന്നത്. സൗദിയുമായി നല്ല വ്യാപാര ബന്ധംകൂടി നിലനിർത്തുന്ന രാജ്യംകൂടിയാണ് ലബനാൻ. ലബനാനെ സഹായിക്കാൻ നടപടി സ്വീകരിച്ച സൗദിയുടെ മഹത്തായ മാതൃക ഇതിനകം വിവിധ രാജ്യങ്ങളും ലോകമാധ്യമങ്ങളും ഏറെ പ്രശംസിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.