Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Featureschevron_rightമിഠായി മധുരമുള്ള...

മിഠായി മധുരമുള്ള സ്വാതന്ത്ര്യ ദിനം

text_fields
bookmark_border
മിഠായി മധുരമുള്ള സ്വാതന്ത്ര്യ ദിനം ജിപ്​സി മോൾ സ്വാതന്ത്ര്യ ദിനം എന്ന് കേൾക്കുമ്പോൾതന്നെ മനസ്സിലേക്ക് ഓടി എത്തുന്നത് എ​​​ൻെറ സ്​കൂൾ ഓർമകളാണ്. വിദ്യാർഥികളും അധ്യാപകരും ഒരുപോലെ വെള്ള വസ്ത്രങ്ങൾ അണിഞ്ഞ്​ ഇന്ത്യൻ പതാകയും കൈകളിലേന്തി വരിവരിയായി സ്​കൂൾ അങ്കണത്തിൽനിന്നും പുറപ്പെട്ട് ടൗൺവരെയും അവിടുന്ന് തിരിച്ച്​ സ്​കൂളിലേക്കുമുള്ള മാർച്ച്പാസ്​റ്റും അതിനുശേഷം നടക്കുന്ന പൊതുയോഗവും എല്ലാം ഓർമകളിൽ ഇന്നും തങ്ങിനിൽക്കുന്നു. പൊതുയോഗത്തിൽ അഭിസംബോധന ചെയ്​ത്​ സംസാരിക്കുന്ന പ്രിൻസിപ്പാളി​​ൻെറ വാക്കുകൾ വിദ്യാർഥികളായ ഞങ്ങളെ സംബന്ധിച്ച് ഒരു പ്രത്യേക അനുഭൂതിയായിരുന്നു. അദ്ദേഹത്തി​ൻെറ വാക്കുകളിൽ നിറഞ്ഞുനിന്ന സ്വതന്ത്ര ഇന്ത്യയും സ്വാതന്ത്ര്യ സമര വീര സേനാനികളും കുട്ടികൾ ആയിരുന്ന ഞങ്ങളുടെ മനസ്സിൽ സൃഷ്​ടിച്ചത് അഭിമാനവും സന്തോഷവും കലർന്ന സുന്ദര നിമിഷങ്ങളായിരുന്നു. ഒട്ടിച്ചുവെച്ച പപ്പടത്തിൽ ത​ൻെറ കോലൻ മുടി മറച്ചും, കൈകളിൽ വടി പിടിച്ചും അൽപം കൂനിനിൽക്കുന്ന സഹപാഠി മഹാത്മാവി​ൻെറ സ്​മരണകളാണ് ഞങ്ങളിൽ നിറച്ചത്. പൊതുയോഗത്തിനു ശേഷമുള്ള മിഠായി വിതരണം ഇന്നും ഞങ്ങളുടെ സ്വാതന്ത്ര്യ ദിന ഓർമകൾക്ക് മാധുര്യം കൂട്ടുന്നു. ഞങ്ങളിലെ കുസൃതികൾ അതി​ൻെറ തീവ്രതയിൽ എത്തുന്ന ദിനവും കൂടിയായിരുന്നു അത്. എത്ര വലിയ കുസൃതികാട്ടിയാലും അന്ന്​ ഞങ്ങളെ വഴക്കുപറയാൻ കഴിയാതെ നിസ്സഹായരായി നോക്കിനിൽക്കുന്ന അധ്യാപകർ കുസൃതി വീരന്മാർ /വീരത്തികൾ ആയ ഞങ്ങളുടെ മനസ്സിൽ ഇന്നുമുണ്ട്​. സ്വപ്​നം കാണുന്നവരാകാം​ സിന്ധു ദിനേഷ് 'ഭാരതമെന്നു പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ' ഓരോ പൗര​ൻെറയും സിരകളിൽ ഓടുന്ന രക്തത്തിൽ അലിഞ്ഞു ചേരേണ്ട വികാരമാണ് ദേശസ്നേഹമെന്ന്​ വള്ളത്തോളി​​ൻെറ ഇൗ വരികൾ പറയുന്നു. ഇന്ന് ആഗസ്​റ്റ്​ 15. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഒരു വയസ്സ്​​ കൂടിയിരിക്കുന്നു. നൂറ്റാണ്ടുകളുടെ പോരാട്ടമാണ് നമ്മുടെ സ്വാതന്ത്ര്യ സമരം. പ്രാണനേക്കാൾ വലുതാണ് പിറന്ന നാടി​ൻെറ മാനവും സ്വാതന്ത്ര്യവും എന്നു ചിന്തിച്ച ഒരു തലമുറ ജീവൻ പണയം ​െവച്ച് പൊരുതി നേടിയ സ്വാതന്ത്ര്യം ആണ് ഇന്നു നാം അനുഭവിക്കുന്നത്. ഗാന്ധിജി, നെഹ്‌റു, സുഭാഷ് ചന്ദ്ര ബോസ്, ഗോപാലകൃഷ്​ണ ഗോഖലെ, ഭഗത് സിങ്​ തുടങ്ങി ഒട്ടേറെ ദേശാഭിമാനികൾ തങ്ങളുടെ ജീവനും ജീവിതവും സമർപ്പിച്ചു കരുത്തരായ ബ്രിട്ടീഷ് ഭരണകൂടത്തെ അഹിംസയുടേയും സഹനത്തി​ൻെറയും പാതയിലൂടെ നേരിട്ട് നേടിത്തന്നതാണ്​ നമ്മുടെ സ്വാതന്ത്ര്യം. അതിനെ ജാതി, മതം, വർഗം, വർണം, ദേശം, ഭാഷ എന്നിവയിലൂടെ ഭിന്നിപ്പിക്കുമ്പോൾ നിരർഥകമാകുന്നത് ഓരോ സ്വാതന്ത്ര്യസമര സേനാനിയുടെയും സ്വപ്‌നങ്ങൾ ആണ്. 'ഒരേ ഒരു ഇന്ത്യ, ഒരൊറ്റ ജനത'എന്നതാണ് നമ്മുടെ ആപ്​ത വാക്യം. നാനാത്വത്തിൽ ഏകത്വമാണ്​ നമ്മെ ഭാരതീയനാക്കുന്നത്. ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും ഒരേ മനസ്സോടെ ജീവിക്കുന്നു. പല ഭാഷകളും പല ആചാരങ്ങളും. അങ്ങനെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ പറ്റാത്ത എന്തെല്ലാം വൈവിധ്യപൂർണമായ കാര്യങ്ങളാണ് നമുക്കുള്ളത്. 'ലോകാ സമസ്​താ സുഖിനോ ഭവന്തു' എന്ന സ്വാതന്ത്ര്യത്തി​ൻെറ മന്ത്രം ലോകത്തിന് സംഭാവന ചെയ്​ത നാം ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതുകൊണ്ടാണ് നമ്മോടൊപ്പം സ്വാതന്ത്യം നേടിയ പല രാജ്യങ്ങളും പട്ടാള ഭരണത്തിലേക്കും കലാപങ്ങളിലേക്കും കൂപ്പു കുത്തുമ്പോഴും ഒരു ലോക ശക്തിയായി ഉയർന്നത്​. സ്വാതന്ത്യ ശേഷമുള്ള 74 വർഷങ്ങൾകൊണ്ട് ഭാരതം നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിൽ നാം അതിദൂരം മുന്നിലാണ്. ഡോ. എ.പി.ജെ. അബ്​ദുൽ കലാം പറഞ്ഞതു പോലെ; 'സ്വപ്നം കാണുക, സ്വപ്​നം കാണുക, സ്വപ്​നം കാണുക, സ്വപ്‌നങ്ങൾ നമ്മുടെ ചിന്തകൾ ആയി മാറും. ചിന്തകൾ പ്രവൃത്തിയിലേക്കു നയിക്കും'.
Show Full Article
TAGS:
Next Story