പാറെട്ട ശാന്തിയുടെയും സമാധാനത്തിെൻറയും പതാക -വി.കെ. ഹംസ അബ്ബാസ്
text_fieldsഅത്യുജ്ജ്വലമായ ഒരു നേട്ടത്തിെൻറ 74ാംവാർഷിക ദിവസമാണിന്ന്. നമ്മുടെ മഹത്തായ ഭാരതനാട് സ്വാതന്ത്ര്യ സമ്പാദനത്തിെൻറ 73 സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. രണ്ടു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യത്തിെൻറ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുന്നതിന് ലക്ഷക്കണക്കിന് ധീരമനുഷ്യരാണ് ജീവനും ജീവിതവും ത്യജിച്ചത്. ലോകമൊട്ടുക്കും പടർന്നുപിടിച്ച കോവിഡ് 19 മഹാമാരി ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന നമ്മുടെ രാഷ്ട്രത്തെയും അതിതീവ്രമാം വിധത്തിൽ വരിഞ്ഞുമുറുക്കിയ വേളയിലാണ് ഇക്കുറി സ്വാതന്ത്ര്യദിനം കടന്നെത്തുന്നത്. നാടൊട്ടുക്കുമുള്ള ആരോഗ്യപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സർക്കാർ വിഭാഗങ്ങളും ശുചീകരണ തൊഴിലാളികളുമെല്ലാം ഒന്നുചേർന്ന് ഇൗ ഭീഷണിയുടെ ചങ്ങല പൊട്ടിക്കുവാനുള്ള നിതാന്ത പരിശ്രമത്തിലാണ്. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ലോകത്തിെൻറ പല ഭാഗങ്ങളിലും ഇന്ത്യൻസമൂഹം കോവിഡ് പ്രതിരോധത്തിന് തങ്ങളുടെതായ സംഭാവനകളർപ്പിക്കുന്നു.
സ്വയം സമർപ്പിതരായ ആ പോരാളിക്ക് ഹൃദയം നിറഞ്ഞ ആദരവും പ്രാർഥനകളും.എന്നാൽ, ഇൗ സ്വാതന്ത്ര്യദിന പുലരിയിൽ ഒാരോ ജനാധിപത്യ മതേതര വിശ്വാസിയേയും കോവിഡ് ഭീതിയോടൊപ്പം ആശങ്കപ്പെടുത്തുന്നത് നമ്മുടെ പൗരസ്വാതന്ത്ര്യത്തിനും മതേതര-ജനാധിപത്യ മൂല്യങ്ങൾക്കുമെതിരിൽ നടമാടുന്ന കൈയേറ്റങ്ങളാണ്.രാഷ്ട്രം എന്തിനുവേണ്ടി നിലകൊള്ളുന്നുവോ, എല്ലാ പോരായ്മകൾക്കുമിടയിലും ലോക സമൂഹത്തിനു മുന്നിൽ ഏതെല്ലാം മൂല്യങ്ങളുടെ പേരിൽ ഇന്ത്യ ഉയർന്നു നിന്നുവോ അവയെല്ലാം ഒന്നൊന്നായി ഇല്ലാതാക്കുന്ന സംഘടിതമായ നീക്കങ്ങളാണ് വെറുപ്പിെൻറ വിചാരധാരയുടെ പ്രണേതാക്കൾ നടപ്പാക്കി വരുന്നത്. ഭരണഘടനയുടെ 370ാം അനുഛേദം ദുർബലപ്പെടുത്തിയും 35ാം ഖണ്ഡിക നീക്കം ചെയ്തും ജമ്മു-കശ്മീരിനെ രണ്ടു തുണ്ടമാക്കിയും ആ നാട്ടിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളെ നിരാകരിച്ചും കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് പത്തുനാൾ മുൻപ് സ്വതന്ത്ര ഇന്ത്യയിലെ ഒരു സംസ്ഥാനത്തെയും അവിടുത്തെ ജനങ്ങളെയും ജനനായകരെയും തടവറയിലാക്കി.
ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ദേശത്ത് തീവ്രവാദം ഇല്ലാതാക്കാനെന്ന പേരിൽ നടമാടി വരുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളും നിർബന്ധിത തിരോധാനങ്ങളും കൂട്ടക്കുഴിമാടങ്ങൾക്കുമെല്ലാമൊപ്പം ഭരണഘടന ഉറപ്പുനൽകിയ പരിരക്ഷകൾ കൂടി നിഷേധിക്കപ്പെട്ടതോടെ ജീവിതം നരകതുല്യം. കശ്മീരിൽ ഒതുങ്ങുന്നതല്ല അവരുടെ പദ്ധതികളെന്ന് ബോധ്യപ്പെടുത്തി തുടർന്നുള്ള നാളുകൾ. പൗരത്വ ഭേദഗതി നിയമത്തിെൻറ മറവിൽ ഇഷ്ടമില്ലാത്ത ജനവിഭാഗങ്ങളുടെ പൗരത്വം തന്നെ നിഷേധിക്കാനുള്ള ശ്രമമായി അടുത്തത്. അതിനെതിരെ സ്വാതന്ത്യ സമരത്തിെൻറ ഒാർമകളുണർത്തും വിധത്തിൽ മൂവർണ കൊടിയേന്തി, ദേശാഭിമാന ഗീതങ്ങൾ മുഴക്കി മതേതര-ജനാധിപത്യ ഇന്ത്യ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തു നിൽപ്പ് െഎതിഹാസികമായിരുന്നു. കഴിഞ്ഞ ദിവസം വിടവാങ്ങിയ വിപ്ലവ കവി ഡോ.റാഹത് ഇൻഡോറി മുെമ്പാരിക്കൽ എഴുതിയതു പോലെ ''എല്ലാ സമൂഹങ്ങളിൽ നിന്നുമുള്ളവർ ജീവരക്തം നൽകി സഫലമാക്കിയ ഹിന്ദുസ്ഥാൻ ഒരുവേൻറയും പിതൃസ്വത്തല്ല'' എന്നുറച്ച് പ്രഖ്യാപിച്ച് പ്രായത്തിെൻറ അവശതകൾ വകവെക്കാതെ ഷഹീൻ ബാഗിലെ ദാദിമാരും യൗവനത്തിെൻറ കരുത്തുമായി സർവകലാശാലകളിലെ വിദ്യാർഥികളും വൻ മുന്നേറ്റങ്ങൾ തീർത്തു. ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്ന ഏതൊരു ജനാധിപത്യ സർക്കാറിെൻറയും കണ്ണുതുറപ്പിക്കാനുതകുന്ന പ്രക്ഷോഭമാണ് ഇന്ത്യയൊട്ടുക്കും അരങ്ങേറിയത്.ലോക നഗരങ്ങളിലും അതിെൻറ അനുരണനങ്ങൾ അലയടിച്ചിരുന്നു. എന്നാൽ രാജ്യതലസ്ഥാനത്ത് ആസൂത്രിതമായ വർഗീയ കലാപം സൃഷ്ടിച്ച് ആ സമരത്തെ ചോരയിൽ മുക്കിക്കൊല്ലുവാനാണ് നിർഭാഗ്യവശാൽ ശ്രമമുണ്ടായത്.
അതിനൊപ്പം രാജ്യത്തിെൻറ പല കോണുകളിൽ തടങ്കൽ പാളയങ്ങളും തിരക്കിട്ട് ഒരുക്കുന്നു.കോവിഡ് പ്രതിസന്ധിയെ മറികടക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ ലോകമൊട്ടുക്കും തുടരവെ പൗരാവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർഥി-യുവജന പ്രവർത്തകരെ കള്ളക്കേസുകൾ ചുമത്തി ജയിലിലടക്കുകയും രാഷ്ട്രീയ തടവുകാരെ കോവിഡ് പടരാൻ സാധ്യതയുള്ള സെല്ലുകളിൽ തള്ളുകയും ചെയ്യുന്ന ആപത്കരമായ കാഴ്ചകൾക്കാണ് നാം സാക്ഷ്യംവഹിച്ചത്. ടിപ്പു സുൽത്താനും വാരിയം കുന്നനും ഭഗത്സിങ്ങും ചന്ദ്രശേഖർ ആസാദും ഗാന്ധിജിയും നെഹ്റുവും നേതാജിയുമെല്ലാം ഉൾപ്പെടെയുള്ളധീരരായ സേനാനികളുടെയും അതുല്യമായ ഭരണഘടന സമ്മാനിച്ച ബാബാസാഹേബ് ഡോ.ബി.ആർ.അംബേദ്കറുടെ നേതൃത്വത്തിലെ ഭരണഘടനാ ശിൽപികളുടെയും ഒാർമകളുണർത്തുന്ന, സ്വാതന്ത്ര്യ സമ്പാദന ശേഷവും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരും രാഷ്ട്രീയ നായകരും പൗരാവകാശ പ്രവർത്തകരുമുൾപ്പെടെയുള്ള മഹാത്മാക്കളുടെയും ഹൃദയശാന്തിക്കായി വേണം നാം മൂവർണക്കൊടി ഉയർത്തേണ്ടത്.
ഇന്ന് ചെേങ്കാട്ടയിലുയരുന്ന മൂവർണ പതാക അതിെൻറ ദിവ്യശോഭ കെടാതെ, വർണങ്ങളുെട ത്രിതല അന്തർധാരക്ക് പോറലേൽക്കാതെ, നഷ്ടപ്പെട്ട ആത്മാഭിമാനവും ആർജ്ജവവും വീണ്ടെടുക്കുവാനുള്ള ദൃഢപ്രതിജ്ഞക്ക് കരുത്തു പകർന്ന് പറന്നുയരെട്ട എന്നാണ് പ്രാർഥന. നീതിപീഠത്തെ കബളിപ്പിച്ച്, ജനകോടികളെ വഞ്ചിച്ച്, ഇന്ത്യൻ മതേതരത്വത്തിെൻറ താഴികക്കുടങ്ങൾ തച്ചുടച്ച മണ്ണിൽ ഇൗ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് പത്തു ദിവസം മുമ്പ് ക്ഷേത്ര നിർമാണത്തിന് ശിലപാകിയത് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നത് വേദനാജനകം തന്നെ. ഇതിനകം തന്നെ വ്രണിതമായ ഇന്ത്യയുടെ ഹൃദയത്തെ കൂടുതൽ മുറിവേൽപ്പിക്കുന്ന ഒരു ചെയ്തികളും സംഭവവികാസങ്ങളും ഇനിമേൽ ഉണ്ടാവാതിരിക്കെട്ട എന്ന് ആശിക്കുക.അപകടാവസ്ഥയിലായിരിക്കുന്ന നമ്മുടെ പരിസ്ഥിതിയെ ഭയാനകമായ പരിതസ്ഥിതിയിലേക്ക് തള്ളിവിടാനുതകുന്ന ഇ െഎ എ കരട് വിജ്ഞാപനവും, മൂല്യങ്ങളെ ചവിട്ടിയരക്കുന്ന, അറിവിെൻറ അന്തസ്സത്ത ചോർത്തുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയവുമെല്ലാം രാജ്യശിൽപികൾ സ്വപ്നം കണ്ട ഇന്ത്യക്ക് കടകവിരുദ്ധമാണ്.
വംശീയതയും തീവ്രദേശീയതയും ഫാഷിസവും കൊടികുത്തി വാഴുന്ന ഒരിന്ത്യയല്ല നമ്മൾ ആഗ്രഹിക്കുന്നത്. കോർപറേറ്റ് ഭീമൻമാരുടെ കൊള്ളകൾക്ക് ഇരയായി തീരേണ്ട മണ്ണുമല്ല നമ്മുടേത്. സ്വാതന്ത്ര്യത്തിനു നേരെ ഉയരുന്ന എല്ലാ ഭീഷണികളും ഇന്ത്യൻ ജനത ഇനിയുമിനിയും ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോൽപിക്കുക തന്നെ ചെയ്യും. ധീര സമര സേനാനികളുടെ രക്തസാക്ഷിത്വം പാഴാവാൻ നാം അനുവദിക്കില്ല തന്നെ. നിർമലവും നിർഭയവുമായ ഇന്ത്യൻ മണ്ണിൽ നിന്നുയരുന്ന നമ്മുടെ ദേശീയ പതാക അതിെൻറ എല്ലാ പ്രതാപത്തോടെയും വാനിൽ പാറിപ്പറക്കെട്ട. ലോകത്തിെൻറ പലകോണുകളിലുള്ള ഇന്ത്യൻ ജനസമൂഹത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു ജയ് ഹിന്ദ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
