Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 5:28 AM IST Updated On
date_range 14 Aug 2020 9:14 AM ISTസ്വാതന്ത്ര്യ ദിനം : ഇന്ത്യൻ സമൂഹത്തിന് സ്നേഹാംശസകൾ
text_fieldsbookmark_border
ഇന്ന്, കോവിഡ് -19 മഹാമാരിയെത്തുടർന്ന് ലോകം അഭൂതപൂർവമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇൗ വൻ വിപത്തിനെ നേരിടാൻ ഒറ്റക്കെട്ടായ പോരാട്ടത്തിലാണ് ആഗോള സമൂഹം. ഇക്കാര്യത്തിൽ, ഇന്ത്യയും ബഹ്റൈനും പരസ്പരം സഹകരിച്ചും ഏകോപനത്തോടെയുമാണ് നീങ്ങുന്നത്. കോവിഡ് -19 മഹാമാരിക്കിടയിലും ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിൻെറ ക്ഷേമം ഉറപ്പാക്കുകയും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന് പിന്തുണ നൽകുകയും ചെയ്യുന്ന ബഹ്റൈൻ ഭരണ നേതൃത്വത്തോട് നന്ദി പറയാൻ ഇൗ അവസരം ഞാൻ ഉപയോഗിക്കുകയാണ്. കോവിഡ് -19 പ്രതിസന്ധി നേരിടുന്നതിനുള്ള പോരാട്ടം തുടരുന്നതിനൊപ്പം തന്നെ, സാമ്പത്തിക മേഖലയിൽ സ്ഥിരത കൈവരിക്കാനും വളർച്ച ത്വരിതപ്പെടുത്താനുമുള്ള നിരന്തരശ്രമങ്ങളും ഇന്ത്യ നടത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡ് -19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുന്നതിനും ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കുകയെന്ന ലക്ഷ്യം സഫലീകരിക്കുന്നതിനും നിരവധി പരിഷ്കാര നടപടികൾ ഇന്ത്യൻ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സമൂഹത്തിലെ പാവപ്പെട്ടവരെയും ദുർബലരെയും വികസന അജണ്ടയുടെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് ഇൗ നയതീരുമാനങ്ങൾ. അനായാസ ജീവിതത്തിനും അനായാസ ബിസിനസിനും ഇൗ പരിഷ്കാരങ്ങൾ തുല്യ പ്രാധാന്യം നൽകുന്നു. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനും സമൃദ്ധവും അതിജീവന ശേഷിയുള്ളതുമായ ഒരു ലോകത്തേക്ക് നയിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'ആത്മനിർഭർ ഭാരത് അഭിയാൻ' 2020 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കാർഷിക മേഖലയാണ് ഇൗ ലക്ഷ്യത്തിൻെറ നെടുംതൂൺ. വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യ വികസത്തിനും കൂട്ടുകൃഷിക്കും കാർഷിക സംരംഭകരെയും സ്റ്റാർട്ടപുകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഒരു ലക്ഷം കോടി രൂപയുടെ (ഏകദേശം 13.3 ബില്യൺ യു.എസ് ഡോളർ) 'കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട്' രൂപവത്കരിച്ചിട്ടുണ്ട്. വിദേശ നിക്ഷേപത്തിന് ഏറ്റവും അനുകൂല രാജ്യമായും ഇന്ത്യ തുടരുന്നു. കോവിഡ് -19 പ്രതിസന്ധിക്കിടയിലും 20 ബില്യൺ യു.എസ് ഡോളറിൻെറ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിൽ എത്തി. (2020 ഏപ്രിൽ-ജൂലൈ കാലയളവിൽ). നിർണായകമായ ഉൗർജം, പ്രതിരോധ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപ നയങ്ങൾ സർക്കാർ കൂടുതൽ ഉദാരമാക്കുകയും ചെയ്തു. അങ്ങനെ, അവസരങ്ങളുടെ നാട് എന്ന സ്ഥാനം ഇന്ത്യ ഉൗട്ടിയുറപ്പിക്കുകയാണ്. നയപരമായ ഇൗ ചുവടുവെപ്പുകളും പരിഷ്കാരങ്ങളും ബഹ്റൈനുമായുള്ള വർധിച്ച സാമ്പത്തിക സഹകരണത്തിനും അവസരങ്ങളൊരുക്കുന്നു. വ്യാപാരത്തിലൂടെയും ആളുകൾ തമ്മിെല സമ്പർക്കത്തിലൂടെയും ഇന്ത്യയും ബഹ്റൈനും തമ്മിൽ വളർന്നുവന്ന ചരിത്രപരവും നാഗരികവുമായ ബന്ധം നിരന്തരമായ ഉന്നതതല രാഷ്ട്രീയ ഇടപെടലുകളിലുടെയും സമുദ്ര സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം, ഹൈ ടെക് മേഖലകൾ, ആരോഗ്യം, പുനരുപയോഗ ഉൗർജം, ബഹിരാകാശ സാേങ്കതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് പുതിയ സാധ്യതകൾ തുറന്നതിലൂടെതും കൂടുതൽ ദൃഢമായി. ബഹ്റൈനിലെ ഉൗർജസ്വലരായ ഇന്ത്യൻ സമൂഹം നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ പ്രബലമായ നങ്കൂരമാണ്. ഇന്ത്യയുടെയും ബഹ്റൈൻെറയും വളർച്ചക്കും പുരോഗതിക്കും അവരുടെ സംഭാവന ഇരു രാജ്യത്തിൻെറയും നേതൃത്വങ്ങൾ തുറന്നുസമ്മതിച്ച കാര്യമാണ്. രണ്ടു രാജ്യവും തമ്മിലെ കാലങ്ങളുടെ പഴക്കമുള്ള ഉൗഷ്മള ബന്ധവും സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാക്കാനും വിപുലീകരിക്കാനുമായിരിക്കും ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ എന്നനിലയിൽ എൻെറ ഉദ്യമം. ഒപ്പം, ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിൻെറ ക്ഷേമം ഉറപ്പാക്കാനും പരിശ്രമിക്കും. ബഹ്റൈനും ഇവിടത്തെ സുഹൃദ് ജനങ്ങൾക്കും വളർച്ചയും പുരോഗതിയും െഎശ്വര്യവും നേർന്നുകൊണ്ട് ഞാൻ ഉപസംഹരിക്കുന്നു. ഇന്ത്യ-ബഹ്റൈൻ സൗഹൃദം നീണാൾ വാഴെട്ട!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
