വയനാട് ദുരന്ത ഫണ്ടിലേക്ക് ബഗ്ദാദിയ വെസ്റ്റ് ഏരിയ സൗഹൃദ കൂട്ടായ്മ പങ്കാളികളായി
text_fieldsജിദ്ദ ബാഗ്ദാദിയ വെസ്റ്റ് ഏരിയ മലയാളി സൗഹൃദ കൂട്ടായ്മയുടെ വയനാട് പുനരധിവാസ
ഫണ്ടിലേക്കുള്ള വിഹിതം കെ.എം.സി.സി നേതാക്കൾക്ക് കൈമാറുന്നു
ജിദ്ദ: വയനാട് മേഖലയിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് അനാഥരായ കുടുംബങ്ങളെ പുനരധിവസിക്കുന്നതിന്റെ ഭാഗമായി ജിദ്ദ ബാഗ്ദാദിയ വെസ്റ്റ് ഏരിയ മലയാളി സൗഹൃദ കൂട്ടായ്മ ഫണ്ട് സ്വരൂപിച്ചു.
കൂട്ടായ്മ സ്വരൂപിച്ച തുക കെ.എംസി.സി ജിദ്ദ ബാഗ്ദാദിയ ഏരിയ കമ്മിറ്റിക്ക് കൈമാറി. കെ.എം.സി.സി നാഷനൽ, സെൻ ട്രൽ, ജില്ല, മണ്ഡലം, ഏരിയ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.
ഹൈദറിന്റെ നേതൃത്വത്തിൽ, ദാസൻ, ഫാരിസ്, ഷറഫു എന്നിവരാണ് ഫണ്ട് ശേഖരണത്തിനായി രംഗത്തിറങ്ങിയത്. ഫണ്ട് സ്വരൂപിക്കലിൽ കൂടുതലും സൗദി, യമനി തുടങ്ങിയ വിദേശികളാണ് വലിയ സംഖ്യ അടക്കം സംഭാവനകൾ നൽകിയതെന്ന് ഇവർ അറിയിച്ചു.
എല്ലാം നഷ്ടപ്പെട്ടവർക്ക് അൽപ്പമെങ്കിലും ആശ്വാസമെത്തിക്കാൻ സന്മനസ്സ് കാണിച്ച ബാഗ്ദാദിയ വെസ്റ്റ് ഏരിയ മലയാളി സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനത്തെ കെ.എം.സി.സി നേതാക്കൾ മുക്തകണ്ഠo പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

