ബാഗ് ഡി നാനോ ക്രിക്കറ്റ്: കിനാനി ചാമ്പ്യന്മാർ
text_fieldsജിദ്ദ: ശബാബിയ ഗ്രൗണ്ടിൽ നടന്ന പ്രഥമ അബീർ ബാഗ് ഡി നാനോ ക്രിക്കറ്റിൽ കിനാനി ചാമ്പ്യമാരായി. ജിദ്ദ ഹോക്‌സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കിനാനി ചാമ്പ്യമാരായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജിദ്ദ ഹോക്സ് 4.5 ഒാവറിൽ 29 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ 4.4 ഓവറിൽ ഒരു വിക്കറ്റ് നഷ്്ടത്തിൽ കിനാനി ലക്ഷ്യം നേടി. സഊദിനെ ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു.
നേരത്തെ സെമി ഫൈനലിൽ സോക്കർ ഗയ്‌സിനെ 18 റൺസിന് തോൽപിച്ചാണ് കിനാനി ഫൈനലിൽ യോഗ്യത നേടിയത്. രണ്ടാം സെമിയിൽ എ.പി റോക്കേഴ്സിനെ 25 റൺസിന് തോൽപ്പിച്ച് ജിദ്ദ ഹോക്സ് ഫൈനലിൽ പ്രവേശിച്ചു. നാല് പൂളുകളിലായി 12 ടീമുകൾ മത്സരിച്ച ടൂർണമെൻറിൽ സോക്കർ ഗയ്‌സ്, എ.പി റോക്കേഴ്സ്, കിനാനി, ജിദ്ദ ഹോക്സ് എന്നിവർ ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ പ്രവേശിച്ചു.
ടൂർണമെൻറിൽ മികച്ച ബൗളറായി ഡാഫിസിനെയും മികച്ച ബാറ്റ്സ്മാനായി അസ്ലമിനെയും മികച്ച താരമായി മുഹമ്മദ് സലീമിനെയും തെരഞ്ഞെടുത്തു. കാണികൾക്കായി ഏർപ്പെടുത്തിയ ടിക്ക് ടോക് മത്സരത്തിൽ ഫിറോസ് ജേതാവായി. ടൂർണമെൻറ് ചാമ്പ്യന്മാർക്കുള്ള ട്രോഫിയുടെ അനാച്ഛാദനം ഡോ. അഹമ്മദ് ആലുങ്ങലും റണ്ണേഴ്‌സിനുള്ള ട്രോഫി പ്രകാശനം രജീഫും നിർവഹിച്ചു.
ടൂർണമെൻറ് സമാപന ചടങ്ങിൽ സഹനാസ് നേതൃത്വം നൽകി. റണ്ണേഴ്‌സ് ടീമിനുള്ള ട്രോഫിയും മെഡലുകളും ജാഫറലി പാലക്കോടും മെഹ്‌ഫൂസും ചേർന്ന് നിർവഹിച്ചു. ചാമ്പ്യൻസ് ട്രോഫിയും മെഡലുകളും പ്രഫ. ഡോ. ഫൈസൽ ടൂർണമെൻറ് ചെയർമാൻ റെസ്‌മിനുമായി ചേർന്ന് നൽകി. ബാഗ് ഡി മെമ്പർമാർ ടൂർണമെൻറ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
