Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ലി​ക്കു​ട്ടി...

ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ സ​മ​സ്ത​യെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ മ​ഹാ പ​ണ്ഡി​ത​ൻ: ബ​ദ​റു​ദ്ദീ​ൻ ത​ങ്ങ​ൾ

text_fields
bookmark_border
ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ സ​മ​സ്ത​യെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ മ​ഹാ പ​ണ്ഡി​ത​ൻ: ബ​ദ​റു​ദ്ദീ​ൻ ത​ങ്ങ​ൾ
cancel
camera_alt

കെ.​എം.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ

പ്രാ​ർ​ത്ഥ​ന സ​ദ​സ്സ് ബ​ദ​റു​ദ്ധീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ക്ക: സ​മ​സ്ത​യെ ലോ​ക​ത്തി​ന് മു​മ്പി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ മ​ഹാ പ​ണ്ഡി​ത​നാ​യി​രു​ന്നു വി​ട​പ​റ​ഞ്ഞു പോ​യ സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ എ​ന്ന് ബ​ദ​റു​ദ്ധീ​ൻ ത​ങ്ങ​ൾ കാ​ട​പ്പ​ടി പ​റ​ഞ്ഞു. കെ.​എം.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കാ​ക്കി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ പ്രാ​ർ​ത്ഥ​ന സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ സ​മ​സ്‌​ത​യെ മു​ന്നോ​ട്ട് ന​യി​ക്കു​ക​യും വി​ന​യ​ത്തോ​ടെ ജീ​വി​ക്കു​ക​യും ചെ​റി​യ​വ​രെ​യും വ​ലി​യ​വ​രെ​യും ബ​ഹു​മാ​ന​ത്തോ​ടെ സ​മീ​പി​ക്കു​ക​യും എ​ല്ലാ​വ​രെ​യും പു​ഞ്ചി​രി​യോ​ടെ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​രു​ടെ വി​യോ​ഗം സ​മ​സ്ത​ക്കും സ​മു​ദാ​യ​ത്തി​നും കേ​ര​ളീ​യ പൊ​തു സ​മൂ​ഹ​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് പു​തു​ത​ല​മു​റ​ക്ക് ഏ​റെ പ​ഠി​ക്കാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ന​യ​വും സ്നേ​ഹ​വും ബ​ഹു​ഭാ​ഷാ പാ​ണ്ഡി​ത്യ​വും ഒ​രു​മി​ച്ച മ​ഹാ പ​ണ്ഡി​ത​നാ​യി​രു​ന്നു ആ​ലി​കു​ട്ടി മു​സ്‌​ലി​യാ​രെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ​മ​സ്ത പ​ര​പ്പ​ന​ങ്ങാ​ടി റേ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ന്നാ​നി പ​റ​ഞ്ഞു. സ​മ​സ്‌​ത​യു​ടെ ഉ​ന്ന​ത സ്ഥാ​ന​ത്തി​രി​ക്കു​മ്പോ​ഴും ല​ളി​ത ജീ​വി​തം ന​യി​ച്ച അ​ദ്ദേ​ഹം സ​മു​ദാ​യ​ത്തി​നു​ള്ളി​ൽ ഐ​ക്യ ശ്ര​മ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ​രി​ശ്ര​മി​ച്ചു.

മ​ര​ണ​ത്തി​ൽ പോ​ലും അ​ദ്ദേ​ഹ​ത്തി​െൻറ പു​ഞ്ചി​രി പ്ര​തി​ഫ​ലി​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​െൻറ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​തു​ത​ല​മു​റ​ക്ക് വാ​യി​ച്ചു പ​ഠി​ക്കാ​വു​ന്ന പാ​ഠ​പു​സ്ത​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്ത​ഫ മ​ല​യി​ൽ, കു​ഞ്ഞാ​പ്പ പൂ​ക്കോ​ട്ടൂ​ർ, എം.​സി. നാ​സ​ർ, സി​ദ്ധി​ഖ്‌ കൂ​ട്ടി​ല​ങ്ങാ​ടി, ഷാ​ഹി​ദ് പ​രേ​ട​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി മ​ക്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ സ്വാ​ഗ​ത​വും നാ​സ​ർ കി​ൻ​സാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsalikutty musliyarSaudi News
News Summary - Badruddin Thangal about Alikutty Musliyar
Next Story