Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ ‘ബദർ പാത’...

മദീനയിൽ ‘ബദർ പാത’ യാത്രക്ക്​ തുടക്കം

text_fields
bookmark_border
മദീനയിൽ ‘ബദർ പാത’ യാത്രക്ക്​ തുടക്കം
cancel

മദീന: മദീനയിൽ ‘ബദർ പാത​’ യാത്രകൾ ആരംഭിച്ചു. മദീന മേഖലയിലെ ചരിത്രപ്രധാന സ്ഥലങ്ങൾ പുനരുദ്ധരിക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള പദ്ധതികളിലൊന്നാണ്​ ഈ യാത്ര. നടന്നും ഒട്ടകപ്പുറത്തേറിയുമുള്ള യാത്ര മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഒരു സുസ്ഥിര ടൂറിസം ഉൽപ്പന്നമാക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്​. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ഉദ്​ഘാടനം ചെയ്​തു. ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, അതോറിറ്റി സി.ഇ.ഒ എൻജി. ഫഹദ് അൽ ബലീഷി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സാഹസികത, ഒട്ടകയാത്ര, കാൽനടയാത്ര എന്നിവ ഇഷ്​ടപ്പെടുന്നവർക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പദ്ധതിയുടെ ഗുണങ്ങൾ ഗവർണർ വിശദീകരിച്ച്​ കേട്ടു.

മേഖലയിലെ സാംസ്​കാരിക വശങ്ങൾ മെച്ചപ്പെടുത്തുന്നതാണ്​ ‘ബദർ പാത’. പാത കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ 40 ചരിത്ര സ്ഥലങ്ങളും പൗരാണിക ലാൻഡ്‌മാർക്കുകളും ഉണ്ട്​. ഇത് ബദറി​െൻറ കഥയുമായും 175 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിനിടയിൽ കണ്ടെത്തിയ ശിലാസ്മാരകങ്ങളുമായും അവയുടെ ശേഷിക്കുന്ന തെളിവുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. പാതയിൽ 25ലധികം വില്ലേജുകൾക്കും പാർപ്പിട സമുച്ചയങ്ങളുമുണ്ട്​.

നാല്​ ദിവസമെടുക്കുന്നതാണ്​ യാത്ര. ആദ്യ ദിവസം വാദി മലാലിൽ രാത്രി തങ്ങും. രണ്ടാം ദിവസം ബിഅ്​ർ അൽറൗഹയിലാണ്. മൂന്നാം ദിവസം വാദി അൽസഫ്രയിലെ ഖൈഫ് അൽഹുസാമിയിൽ യാത്ര നിർത്തും. നാലാം ദിവസം വാദി ദഫ്രാനിൽ അവസാനിക്കും. ആദ്യ ദിവസത്തെ യാത്രയിൽ 25 ലധികമാളുകൾ പ​െങ്കടുത്തു. സൗദിക്ക്​ പുറമെ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ജർമനി, മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്, ലബനാൻ കൂടാതെ നിരവധി അറബ് രാജ്യങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു.


പ്രവാചക​െൻറ ജീവചരിത്രവും ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട നൂറിലധികം സ്ഥലങ്ങൾ പുനരുദ്ധരിക്കാനും സജീവമാക്കാനുമുള്ള മദീന വികസന അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്​ ‘ബദർ പാത’ പദ്ധതി. ‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾക്കുള്ളിൽ തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കാനും രാജ്യവാസികളുടെ ജീവിതനിലവാരം ഉയർത്താനുമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ‘റൂഹ്​ മദീന’ എന്ന പ്ലാറ്റ്‌ഫോമിലൂടെ ‘ബദർ പാത’ യാത്രകളിൽ പങ്കെടുക്കാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadinahBadr Route
News Summary - Badr Route Unveiled: New Addition to the Visit Madinah Platform
Next Story