എച്ച്.എം.ആർ മാഡ്രിഡ് സോക്കർ കലാശപ്പോരാട്ടത്തിൽ ബദറും എഫ്.സി ദമ്മാമും ഏറ്റുമുട്ടും
text_fieldsദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ അവിസ്മരണീയ രാവുകൾ സമ്മാനിച്ചു മാഡ്രിഡ് എഫ്.സി സംഘടിപ്പിച്ചുവരുന്ന എച്ച്.എം.ആർ മാഡ്രിഡ് സോക്കർ ടൂർണമെന്റ് അന്തിമഘട്ടത്തിലേക്ക്. ടൂർണമെന്റിന്റെ കിരീടത്തിനായി പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയും പി.എൽ.എസ് കാർഗോ എഫ്.സി ദമ്മാമും തമ്മിലാണ് കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.
ഓഫ്സൈഡ് അരീന സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടങ്ങളിൽ മാഡ്രിഡ് എഫ്.സിയെയും ഖാലിദിയ്യ എഫ്.സിയെയും പരാജയപ്പെടുത്തിയാണ് യഥാക്രമം ബദറും എഫ്.സി ദമ്മാമും ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യ സെമിയിൽ ബദർ എഫ്.സി-മാഡ്രിഡ് എഫ്.സി മത്സരം തുല്യ ശക്തികളുടെ തകർപ്പൻ പോരാട്ടമായിരുന്നു സ്റ്റേഡിയത്തിൽ കണ്ടത്. ഒടുവിൽ രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ അനസ് കുട്ടാപ്പി ബദറിന് നിർണായകമായ രണ്ടാം ഗോളും സ്വന്തമാക്കി ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. മത്സരത്തിലുടനീളം കളം നിറഞ്ഞു കളിച്ച ബദറിന്റെ അതിഥി താരം അനസ് കുട്ടാപ്പി തന്നെയാണ് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം സെമിഫൈനൽ ടൈബ്രേക്കറിലാണ് ഖാലിദിയ്യയെ വീഴ്ത്തി എഫ്.സി ദമ്മാം ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ബ്രില്യന്റ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പലും, എഡ്യൂഗേറ്റ് സി. ഇ. ഒ യും കൂടിയായ കാസിം തൊടുപുഴ, ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി മഹമൂദ് പൂക്കാട്, ഡ്രീംസ് ഡെസ്റ്റിനേഷൻ മനേജിങ് ഡയറക്ടർ ലിയാകത്തലി കാരങ്ങാടൻ, ഉസ്മാൻ ബ്ലു ടാഗ്, ഡിഫ ആക്ടിങ് പ്രസിഡന്റ് തോമസ് തൈപറമ്പിൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു പുരസ്കാരങ്ങൾ കൈമാറി. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, ലുക്മാനുൽ ഹക്കീം, ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലുങ്ങൽ, അദ്നാൻ വെള്ളേരിക്കൽ, കരീം വേങ്ങര, റിയാസ് മമ്പാട്, കാജൽ റഹ്മാൻ, ജാബിർ വള്ളിക്കുന്ന്, അമീൻ കണ്ണൂർ, അഷ്റഫ് ഓമശേരി, മുനീർ താനാളൂർ, സമദ്, ഷാനിബ് എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ചയാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്.

