നവോദയ കുടുംബവേദി മെഗാ ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsദമ്മാം: നവോദയ കുടുംബവേദി അൽ ഖോബാർ ഏരിയയുടെ നേതൃത്വത്തിൽ മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ ഏഴിന് റാക്ക ഐ വിഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ എട്ടു മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. ഖേബാർ, ദമ്മാം ,ജുബൈൽ,അൽ ഹസ്സ എന്നിവിടങ്ങളിലെ പ്രഗത്ഭരായ ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിനുവേണ്ടിയുള്ള വിപുലമായ തയാറെടുപ്പുകൾ സംഘാടകർ ആരംഭിച്ചു. പുരുഷ വിഭാഗം ഡബിൾസ്, സ്ത്രീകളുടെ ഡബിൾസ്, മിക്സഡ് ഡബിൾസ്, 15 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഡബിൾസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് മത്സരങ്ങൾ നടത്തുന്നത് . രജിസ്ട്രേഷനുള്ള അവസാന തീയതി മെയ് 30 ആണ്. ഇതിനായി സ്വാഗത സംഘവും രൂപീകരിച്ചു. ആശിഷ്പ്(ചെയർമാൻ) നിരഞ്ജിനി( കൺവീനർ). നവോദയ കേന്ദ്ര ഭാരവാഹികളായ രാജേഷ് ആനമങ്ങാട് , വിദ്യാധരൻ കോയാടാൻ , ഷാനവാസ്, ഷമീം നാണത്ത് ,നിഹാസ് കിളിമാനൂർ, അനു രാജേഷ് ,സുജാത് സുധീർ , ജസ്ന ഷമീം, അജു തങ്കച്ചൻ എന്നിവർ നേത്രത്വം നൽകുന്ന വിവിധ കമ്മിറ്റികളും രൂപീകരിച്ചു.

