രഞ്ജു സ്റ്റീഫന്‍ ചെറിയാന് ബാഡ്മിന്റണ്‍ ക്ലബ് യാത്രയയപ്പ് നല്കി
text_fieldsപ്രവാസം നിർത്തി മടങ്ങുന്ന രഞ്ജു സ്റ്റീഫന്‍ ചെറിയാന് ജിദ്ദ അസീസിയ ബാഡ്മിൻറണ്‍ ക്ലബ് ഭാരവാഹികള്‍ ഉപഹാരം കൈമാറുന്നു
ജിദ്ദ: 30 വര്‍ഷത്തെ പ്രവാസത്തിനുശേഷം മടങ്ങുന്ന രഞ്ജു സ്റ്റീഫന്‍ ചെറിയാന് ജിദ്ദ അസീസിയ ബാഡ്മിൻറണ്‍ ക്ലബ് യാത്രയയപ്പ് നല്കി. അസീസിയ ക്ലബിനു സമീപം ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ക്ലബ് ക്യാപ്റ്റന്‍ സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി, ഡോ. സുനില്‍ കുമാര്‍, മുഹമ്മദ് സമീര്‍, ഹരി നാരായണ്‍ കുന്നെങ്ങാട്ട്, ജോണ്സണ്, ഫസ്ലിന്, അഷ്ഫാഖ്, പി.എം. മായിന്‍കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രഞ്ജു യാത്രയയപ്പിന് നന്ദി പറഞ്ഞു. പറവൂര്‍ സ്വദേശിയായ രഞ്ജു മൂന്നു പതിറ്റാണ്ടിലേറെയായി അല്തയാര് പ്ലാസ്റ്റിക് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ജിദ്ദ ഒ.ഐ.സി.സി എറണാകുളം ജില്ല പ്രസിഡൻറ്, സൗദി എറണാകുളം റെസിഡൻറ്സ് അസോസിയേഷന് (സെറ) പ്രസിഡൻറ് തുടങ്ങി വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ രവീണ. നമിത, നിഖിത എന്നിവര്‍ മക്കളാണ്.

