നവോദയ കുടുംബവേദി ബാഡ്മിന്റണ് ചാമ്പ്യൻഷിപ്: അറൈഫി കുടുംബവേദിക്ക് ഓവറോൾ കിരീടം
text_fieldsനവോദയ ബാഡ്മിന്റണിൽ വിജയികളായവർ ട്രോഫിയുമായി
ദമ്മാം: നവോദയ കേന്ദ്ര കുടുംബവേദി കിഴക്കൻ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ നടന്ന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അറൈഫി കുടുംബവേദിക്ക് ഓവറോൾ കിരീടം. ദമ്മാം, ഖോബാർ, അൽഅഹ്സ്സ, ജുബൈൽ ടൗൺ, ജുബൈൽ അറൈഫി എന്നീ അഞ്ച് ഏരിയകളിലായി 21 യൂനിറ്റുകൾ പങ്കെടുത്ത ബാഡ്മിന്റൺ പ്രാഥമികതല മത്സരത്തിൽ വിജയികളായ 103 ടീമുകൾ പങ്കെടുത്ത ഫൈനൽ മത്സരം ദമ്മാം ഇവൻലോഡ് ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടന്നത്. നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൺവീനർ നിരഞ്ജിനി സുധീഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി റഹിം മടത്തറ, കുടുംബ വേദി കേന്ദ്ര സെക്രട്ടറി ഉമേഷ് കളിക്കൽ എന്നിവർ സംസാരിച്ചു. അഞ്ച് ഏരിയ കമ്മിറ്റികളുടെ മാർച്ച് പാസ്റ്റും 250ലധികം കുട്ടികൾ അവതരിപ്പിച്ച മാസ് ഡ്രില്ലും നടന്നു.
പുരുഷ വിഭാഗം ഡബിൾസ്, വനിത വിഭാഗം ഡബിൾസ്, മിക്സഡ് ഡബിൾസ്, ജൂനിയർ ഡബിൾസ് എന്നീ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി ജുബൈൽ അറൈഫി 2022ലെ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് ഓവറോൾ കരസ്ഥമാക്കി. ഖോബാർ ഏരിയ കുടുംബവേദി റണ്ണേഴ്സ് അപ്പായി. ഷബീർ അലി, ആസിഫ് അബ്ദുൽ നാസർ (പുരുഷ ഡബിൾസ്), അർച്ചന മുകുന്ദൻ, നീതു (സ്ത്രീ ഡബിൾസ്), ഷിബു ശിവദാസൻ, നീതു (മിക്സഡ്), ആദിദേവ് ബിജു, റയാൻ ജാഫർ (സീനിയർ ബോയ്സ്), നിവേദിത സുഭാഷ്, സെറീറ്റ സാം (സീനിയർ ഗേൾസ്), ഫർഹാൻ ഷാനവാസ്, റയാൻ ഷാനവാസ് (സബ് ജൂനിയർ ബോയ്സ്) എന്നിവർ വിജയികളായി.
വിജയികൾക്ക് ട്രോഫികൾ കൈമാറി. കേന്ദ്ര പ്രസിഡന്റ് ലക്ഷ്മണൻ കണ്ടമ്പത്ത്, രക്ഷാധികാരികളായ രഞ്ജിത്ത് വടകര, ഹനീഫ മൂവാറ്റുപുഴ, വൈസ് പ്രസിഡന്റ് മോഹനൻ വെള്ളിനേഴി, ജോയന്റ് സെക്രട്ടറി ഷമീം നാണത്ത്, കുടുംബവേദി കേന്ദ്ര ട്രഷറർ രാജേഷ് ആനമങ്ങാട്, ജോയന്റ് ട്രഷറർ മോഹൻദാസ് കുന്നത്ത്, കേന്ദ്ര സ്പോർട്സ് കൺവീനർ ഉണ്ണി ഏങ്ങണ്ടിയൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.എ. ഷാജു, സജീഷ്, കുടുംബവേദി ആക്ടിങ് പ്രസിഡന്റ് ഷാഹിദ ഷാനവാസ്, വനിത വേദി കൺവീനർ രശ്മി രാമചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ അനു രാജേഷ്, ഷാനവാസ്, ശ്രീകുമാർ, ജോയന്റ് ട്രഷറർ നരസിംഹൻ, കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ നിഹാസ് കിളിമാനൂർ, രഘുനാഥ് മച്ചിങ്ങൽ, സ്മിത നരസിംഹൻ, സഫീന താജ്, പ്രജീഷ് കോറോത്ത്, സുരേഷ് കൊല്ലം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസമ്മിൽ, ശ്രീകാന്ത് വാരാണസി, ജോത്സ്ന രഞ്ജിത്ത്, മനോജ് പുത്തൂരാൻ, സുജാത് സുധീർ, ഷെർണ സുജാത്, ടോണി ആൻറണി, കൃഷ്ണദാസ്, നാരായണൻ, സബ മുഹമ്മദ്, സുജിത്ത് കുമാർ, ജോഷി വർഗീസ്, അനിത സുരേഷ് എന്നിവരും ഷാലു മാഷ്, ജ്യോതിഷ്, ഷൈജു തുടങ്ങിയ നവോദയ പ്രവർത്തകരും നേതൃത്വം നൽകി. കുടുംബവേദി സ്പോർട്സ് കൺവീനർ കെ.പി. ബാബു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

