ജോലിക്കാര്‍ക്ക് ബലദിയ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
text_fieldsറിയാദ്: രാജ്യത്ത് ചില ജോലികളില്‍ ഏർപ്പെടുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തദ്ദേശഭരണ മന്ത്രാലയം വിജ്ഞാപനമിറക്കി. രാജ്യത്തെ ചില മേഖലയില്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നപ്പോള്‍ മറ്റു ചില മേഖലകള്‍ ഇത് പാലിക്കാതിരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ നിര്‍ദേശം.
തൊഴിലാളികളെ സ്ഥലം മാറ്റുമ്പോള്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തിെൻറ പേരില്‍ പിഴ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്ന് വന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രാലയത്തിെൻറ നടപടി എന്ന പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച തദ്ദേശഭരണ മന്ത്രാലയമാണ് തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഏതെങ്കിലും മേഖലയില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇതര മേഖലയിലും ജോലി ചെയ്യാവുന്നതാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.