സൗദി ലുലുവിൽ 'ബാക് ടു സ്കൂൾ' ആഘോഷം ആരംഭിച്ചു; പഠനോപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവ്
text_fieldsറിയാദ്: വേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, വിദ്യാർത്ഥികൾക്കായി വിപുലമായ പഠനോപകരണ ശേഖരവും ആകർഷകമായ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ്. 'ബാക് ടു സ്കൂൾ, ബാക് ടു ഹാപ്പിനസ്' കാമ്പയിന്റെ ഭാഗമായി 70 ശതമാനം വരെ വിലക്കിഴിവാണ് സൗദിയിലെമ്പാടുമുള്ള ലുലു ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
സ്കൂൾ ഷോപ്പിങിനാവശ്യമായ ട്രെൻഡിംഗ് ബാഗുകൾ, ബുക്കുകൾ, സ്റ്റേഷനറി സാധനങ്ങൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവക്ക് പുറമെ സ്മാർട്ട് ഗാഡ്ജറ്റുകളും വാച്ചുകളും അടക്കമുള്ളവയുടെ വൻ ശേഖരമാണ് ലുലുവിൽ സജ്ജമാക്കിയിട്ടുള്ളത്. ഇത്തവണ കോളേജ് ഐ.ഡി കാർഡുമായി എത്തുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാകും.
ബാക് ടു സ്കൂൾ ആഘോഷത്തോടൊപ്പം നിർധനരായ കുട്ടികളെ സഹായിക്കാനും ലുലു അവസരമൊരുക്കിയിട്ടുണ്ട്. സൗദി ഫുഡ് ബാങ്ക് ചാരിറ്റി സംഘടനയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് 10, 50, 100 റിയാൽ എന്നിങ്ങനെ തുക പാവപ്പെട്ട കുട്ടികളുടെ പഠനസഹായത്തിനായി കൈമാറാവുന്നതാണ്.
കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾക്ക് സമാധാനമായി ഷോപ്പ് ചെയ്യാൻ പ്രത്യേക ആക്ടിവിറ്റി സോണുകളും ലുലുവിൽ ഒരുക്കിയിട്ടുണ്ട്. റിയാദ് ബാങ്ക്, എസ്‌എൻബി, രാജ്‌ഹി, സാബ് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പൂജ്യം ശതമാനം പലിശയിൽ ഇഎംഐ പ്ലാനുകളും ക്യാഷ്ബാക്കുകളും നേടാം. കൂടാതെ ടാബി, തമാര എന്നിവ വഴി പിന്നീട് പണമടക്കാവുന്ന പേ ലേറ്റർ സൗകര്യവും ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

