Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബാബരി വിധി നീതിന്യായ...

ബാബരി വിധി നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷ ദുർബലപ്പെടുത്തി: തനിമ സാംസ്കാരികവേദി

text_fields
bookmark_border
babari
cancel

റിയാദ്​: ജനാധിപത്യ സംവിധാനത്തിൽ നീതി തേടുന്ന പൗര​െൻറ അവസാനത്തെ അത്താണിയാണ് കോടതികളെന്നും എന്നാൽ പ്രതീക്ഷ ദുർബലപ്പെടുത്തുന്നതാണ്​ അടുത്തകാലത്തുണ്ടാകുന്ന വിധികളെന്നും തനിമ സാംസ്​കാരിക വേദി സൗദി കേന്ദ്രസമിതി പ്രസ്​താവിച്ചു. ബാബരി മസ്ജിദി​െൻറ ഉടമസ്ഥാവകാശത്തിൻ മേലുള്ള വിധി തീർപ്പുൾപ്പടെ ഈ അടുത്ത കാലത്ത് ഉണ്ടായ കോടതി വിധികളിൽ പലതും നീതിന്യായ വ്യവസ്ഥയെ തകർക്കുന്നതും പൗര​െൻറ വിശ്വാസവും പ്രതീക്ഷയും നഷ്​ ടപ്പെടുത്തുന്നതുമാണ്. ബാബരി മസ്ജിദ് തകർത്തത് ക്രിമിനൽ കുറ്റമാണന്ന്​ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്.പക്ഷേ ലോകത്തിന്‌ മുന്നിൽ ഇന്ത്യയുടെ യശ്ശസ് തകർത്ത രാജ്യത്തെ വലിയ വിഭാഗീയതയിലേക്കും വർഗീയ കലാപങ്ങളിലേക്കും നയിച്ച ഈ ക്രിമിനൽ കുറ്റം ചെയ്ത പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നു അർഹമായ ശിക്ഷ നൽകുന്നതിൽ നമ്മുടെ നീതിന്യായ സംവിധാനങ്ങൾ സ്വയം പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണന്നും ഇത് ആർക്കുവേണ്ടിയാണന്ന്​ ജനാധിപത്യവിശ്വാസികൾ തിരിച്ചറിയുന്നു​െണ്ടന്നും പ്രസ്​താവനയിൽ പറഞ്ഞു.

1980ൽ തുടക്കം കുറിച്ച ഗൂഢാലോചന പലഘട്ടങ്ങൾ പിന്നിട്ട് 1992 ഡിസംമ്പർ ആറിന്​ വലിയ ആസൂത്രണത്തോടെ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നും ഒന്നര ലക്ഷത്തോളം കർസേവകരെ സംഘടിപ്പിച്ച് നടത്തിയ ബാബരി ധ്വംസനത്തിന് പിന്നിൽ ഗൂഢാലോചനയി​െല്ലന്നും പ്രതികൾ കുറ്റം ചെയ്തിട്ടുമില്ലന്നുമാണ് സംഭവം നടന്നു 28 വർഷം പിന്നിടുമ്പോൾ ലക്നോ സി.ബി.ഐ കോടതി പറയുന്നത്.

ഇത് ആരെ തൃപ്തിപെടുത്താനാണ്? 28 വർഷം എടുത്ത് തെളിവുശേഖരിച്ചിട്ടും ലോകം മുഴുവൻ സാക്ഷിയായ ഒരു ക്രിമിനൽ കുറ്റകൃത്യത്തിലെ പ്രതികൾക്കു ശിക്ഷ ലഭ്യമാക്കാൻ മതിയായ തെളിവ് ഹാജരാക്കാൻ സി.ബി.ഐക്ക്​ കഴിഞ്ഞിട്ടില്ലങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സംവിധാനത്തെ പൗര​െൻറ നികുതിപ്പണം കൊണ്ട് തീറ്റിപോറ്റുന്നത്. സി.ബി.ഐ ഭരണകൂടത്തി​െൻറ ഉപകരണമാ​െണന്ന ആക്ഷേപം നേരത്തേയുണ്ട്. ഇത് ബലപ്പെടുത്താനെ ഈ കോടതിവിധി സഹായിക്കുകയുള്ളു. നീതിന്യായ വ്യവസ്ഥയും ആ വഴിക്ക്​ നീങ്ങിയാൽ രാജ്യത്തി​െൻറ ഭാവി ഇരുളടഞ്ഞതാകും. സംഘ്പരിവാർ താല്പര്യങ്ങൾക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കീഴൊതുങ്ങി എന്നു മനസിലാക്കാനാണ്​ ഈ വിധി സഹായിക്കുക. രാജ്യത്തെ നിയമനിർമാണവും നിയമപാലനവും നിയമവ്യവസ്ഥയുമെല്ലാം ഭരണഘടനാ സ്ഥാപനങ്ങളെ അപ്രസക്തമാക്കി സർവാധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് കീഴൊതുങ്ങി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സാമൂഹികനീതിക്കും വേണ്ടി ഇന്ത്യൻ ജനത ഒന്നിച്ചണിനിരക്കേണ്ട അനിവാര്യതയിലേക്കാണ് ഈ വിധി വിരൽ ചൂണ്ടുന്നതെന്നും തനിമ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babari masjid case
News Summary - Babari case verdict
Next Story