അസ്കർ അലിയുടെ മൃതദേഹം ജന്നത്തുൽ ബഖീഇൽ ഖബറടക്കി
text_fieldsഅസ്കർ അലി
മദീന: കഴിഞ്ഞദിവസം മദീനയിൽ ഹൃദയാഘാതം മൂലം മരിച്ച തിരൂരങ്ങാടി വെളിമുക്ക് സ്വദേശി എറക്കുത്ത് അസ്കർ അലിയുടെ (46) മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി. 22 വർഷത്തോളമായി മദീന അസീസിയയിൽ ബ്രോസ്റ്റ് കട നടത്തുകയായിരുന്നു. അവധികഴിഞ്ഞു തിരിച്ചെത്തിയ സഹപ്രവർത്തകനെ കടയിലെ ചുമതലയേൽപ്പിച്ച് അടുത്തയാഴ്ച നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു അസ്കർ അലി. അതിനിടെ നേരിയ പനി ബാധിച്ചു ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസമാണ് ഹൃദയാഘാതം മൂലം മദീന അൽസഹ്റ ആശുപത്രിയിൽ മരിച്ചത്. വെളിമുക്ക് പാലക്കൽ എറക്കുത്ത് ഹസൻ, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ, മക്കൾ: ഫാത്തിമ ഫിദ, മുഹമ്മദ് സഹൽ, ആയിഷ ഹന്ന. ഇളയ സഹോദരൻ ഇദ്രീസ് മദീനയിൽ ജോലിചെയ്യുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം മദീന വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിലാണ് ഖബറടക്ക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അസ്കർ അലിയുടെ ബന്ധു മുസ്തഫ എറക്കുത്ത്, ഇന്ത്യൻ സോഷ്യൽ ഫോറം വളൻറിയർ അസീസ് കുന്നുംപുറം എന്നിവരുടെ സാന്നിധ്യത്തിലാണ് ഖബറടക്കം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

