കെ.എം.സി.സി റിയാദ് ഗ്രാൻഡ് റയാൻ സൂപ്പർ കപ്പ് ടൂർണമെന്റിൽ അസീസിയ സോക്കർ, റെയിൻബോ എഫ്.സി എന്നിവർക്ക് ജയം
text_fieldsകെ.എം.സി.സി റിയാദ് ഗ്രാൻഡ് റയാൻ സൂപ്പർ കപ്പ് ടൂർണമെന്റിൽ മാൻ ഓഫ് ദി മാച്ച് ആയി
തിരഞ്ഞെടുക്കപ്പെട്ടവർക്ക് അവാർഡ് കൈമാറുന്നു
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഗ്രാൻഡ് റയാൻ സൂപ്പർ കപ്പ് ടൂർണമെന്റിന്റെ നാലാം വാരത്തിൽ അസീസിയ സോക്കറിനും, ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്.സിക്കും വിജയം. ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിലെ ഗ്രൂപ് എ ആദ്യ രണ്ടു സ്ഥാനക്കാരായ അസീസിയ സോക്കറും റിയൽ കേരള എഫ്.സിയും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ 3-1 സ്കോറിനാണ് അസീസിയ സോക്കറിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയിൽ ഗ്രൗണ്ടിൽ അസീസിയ സോക്കറിന്റെ വ്യക്തമായ ആധിപത്യം ആണ് കണ്ടത്. അസീസിയക്ക് വേണ്ടി നിയാസ് രണ്ട് ഗോളുകൾ നേടിയപ്പോൾ മുഹമ്മദ് ഒരു ഗോൾ നേടി. നജീബാണ് റിയൽ കേരളയുടെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ ഗ്രൂപിൽ ആറു പോയന്റുമായി അസീസിയ സോക്കർ സെമിയിലേക്ക് മുന്നേറി. അസീസിയ സോക്കറിന്റെ നിയാസ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. തർഫിൻ ബഷീർ പാരഗൺ അവാർഡ് കൈമാറി.
ഗ്രൂപ് ബി യിലെ മത്സരത്തിൽ നസീഫ് നേടിയ ഒരൊറ്റ ഗോളിൽ റെയിൻബോ എഫ്.സി ലാന്റേൺ എഫ്.സിയെ പരാജയപ്പെടുത്തി. ഇതോടെ ഗ്രൂപ് ബിയിൽ നാലു പോയന്റുമായി റെയിൻബോ എഫ്.സി സെമി സാധ്യത നിലനിർത്തി. എന്നാൽ ഒരു പോയന്റ് മാത്രമുള്ള ലാന്റേൺ എഫ്.സിക്ക് തങ്ങളുടെ അടുത്ത മത്സരത്തിൽ മികച്ച വിജയം നേടുന്നതിന് പുറമെ ഗ്രൂപിലെ മറ്റു മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചുമായിരിക്കും സെമിയിലേക്കുള്ള സാധ്യത. റെയിൻബോ എഫ്.സി താരം അർഷാദ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഷർഗാവി ലോജിസ്റ്റിക് സി.ഇ.ഒ മുഹമ്മദ് മസ്ഹൂദ് അവാർഡ് കൈമാറി.
ഷംനാദ് കരുനാഗപ്പളളി, ഇബ്രാഹീം സുബ് ഹാൻ, ജലീൽ തിരൂർ, സിദ്ദീഖ് കല്ലുപറമ്പൻ, യഹ്യ (സഫ മക്ക പോളിക്ലിനിക്) യു.പി മുസ്തഫ, വി.ജെ നസ്റുദ്ദീൻ, അബൂബക്കർ ദാരിമി പൂക്കോട്ടൂർ, മുഹമ്മദ് കുട്ടി മുളളൂർക്കര, മുഹമ്മദ് മണ്ണേരി, നജുമുദ്ദീൻ അരീക്കൻ വേങ്ങര, സാബിത്ത് വേങ്ങാട്ട്, യൂനുസ് കട്ടികുന്നൻ, ബഷീർ മണ്ണാർക്കാട്, ഷംസു വടപുറം, ഇർഷാദ് വാഫി എറണാംകുളം, ഷരീഫ് കാളികാവ് റിഫ,
ഇഖ്ബാൽ കാവന്നൂർ, നാസർ മൂച്ചിക്കാടൻ, ടാബ് അഷ്റഫ് പടന്ന, ഹമീദ് ക്ലാരി, അലി അക്ബർ ചെറൂപ്പ, അലി അഹ്മ്മദ് തിരുവമ്പാടി, സക്കീർ കൊടുവളളി, ബഷീർ ഷൊർണ്ണൂർ, സയ്യിദ് ജിഫ്രി കാപ്പാട്, ബുശൈർ പെരിന്തൽമണ്ണ, കെ.ടി അബൂബക്കർ മങ്കട, ഫൈസൽ ബാബു ബേപ്പൂർ, മുബാറക്ക് അരീക്കോട്, സത്താർ മേലാറ്റൂർ എന്നിവർ വിവിധ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെട്ടു. ആഗസ്റ്റ് 15 നു നടക്കുന്ന കളിയിൽ സുലൈ എഫ്.സി അസീസിയ സോക്കറിനെയും, റെയിൻബോ എഫ്.സി പ്രവാസി സോക്കർ സ്പോർട്ടിങ്ങിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

