Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightദുരവസ്ഥയിലായ...

ദുരവസ്ഥയിലായ ഇന്ത്യക്കാരന്​ കരുണയുടെ കരം നീട്ടി സൗദിയിലെ ഗവർണർ

text_fields
bookmark_border
ദുരവസ്ഥയിലായ ഇന്ത്യക്കാരന്​ കരുണയുടെ കരം നീട്ടി സൗദിയിലെ ഗവർണർ
cancel
camera_alt

സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ രാ​ജേ​ന്ദ്ര കു​മാ​റി​നെ കാ​ണാ​നെ​ത്തി​യ​പ്പോ​ൾ

അ​ബ​ഹ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​ലൊ​ടി​ഞ്ഞ​ ഇ​ന്ത്യ​ക്കാ​ര​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ അ​സീ​ർ പ്ര​വി​ശ്യ ഗ​വ​ർ​ണ​റു​ടെ കാ​രു​ണ്യ ഇ​ട​പെ​ട​ൽ. അ​ബ​ഹ​യി​ൽ​നി​ന്ന് 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ​ബ്ത് അ​ൽ​അ​ലാ​യ ജ​ന​റ​ൽ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പോ​കും​വ​ഴി​യാ​ണ്​ ഗ​വ​ർ​ണ​ർ അ​മീ​ർ തു​ർ​ക്കി ബി​ൻ ത​ലാ​ൽ ബി​ൻ അ​ബ്ദു​ൽ അ​സീ​സി‍െൻറ ക​ൺ​മു​ന്നി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​കു​മാ​ർ ശ്യാം ​ധാ​രി പെ​ട്ട​ത്. റോ​ഡ​രി​കി​ലൂ​ടെ ഊ​ന്നു​വ​ടി ഊ​ന്നി ന​ട​ക്കു​ക​യാ​യി​രു​ന്നു ആ ​മ​ധ്യ​വ​യ​സ്ക​ൻ. ന​ട​ക്കാ​ൻ വി​ഷ​മി​ക്കു​ന്ന അ​യാ​ളെ ക​ണ്ട​തും ഗ​വ​ർ​ണ​ർ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി അ​ടു​ത്തേ​ക്കു ചെ​ന്നു. കാ​ലി​ലെ മു​റി​വു​ക​ൾ പ​രി​ശോ​ധി​ച്ച് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ച്ചു. മൂ​ന്നു മാ​സം മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​ൽ​മു​ട്ടി​നു താ​ഴെ ഒ​ടി​ഞ്ഞ​താ​ണെ​ന്ന്​ അ​യാ​ൾ പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ ന​ട​ത്തി സ്റ്റീ​ൽ ക​മ്പി​ക​ൾ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, പ​രി​ക്ക് പൂ​ർ​ണ​മാ​യി ഭേ​ദ​മാ​യി​ട്ടി​ല്ല. ഊ​ന്നു​വ​ടി​കൊ​ണ്ട് മാ​ത്ര​മേ ന​ട​ക്കാ​നാ​കൂ.


അ​സീ​ർ പ്ര​വി​ശ്യ ഗ​വ​ർ​ണ​ർ അ​മീ​ർ തു​ർ​ക്കി ബി​ൻ ത​ലാ​ൽ ബി​ൻ അ​ബ്ദു​ൽ അ​സീ​സ്

അ​യാ​ളു​ടെ ക​ഥ കേ​ട്ട്​ ഗ​വ​ർ​ണ​റു​ടെ ക​ര​ള​ലി​ഞ്ഞു. അ​യാ​ളു​ടെ ഇ​ഖാ​മ​യു​ടെ പ​ക​ർ​പ്പും സ്​​പോ​ൺ​സ​റു​ടെ മൊ​ബൈ​ൽ ന​മ്പ​റും വാ​ങ്ങി​യ ഗ​വ​ർ​ണ​ർ യാ​ത്ര തു​ട​ർ​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ്പോ​ൺ​സ​റെ ബ​ന്ധ​പ്പെ​ടാ​നും അ​യാ​ളെ​യും രാ​ജേ​ന്ദ്ര കു​മാ​റി​നെ​യും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​ ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക്​ എ​ത്തി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. രാ​ജേ​ന്ദ്ര​കു​മാ​റും സ്പോ​ൺ​സ​റും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ഗ​വ​ർ​ണ​ർ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. അ​സീ​ർ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് പ്ര​തി​നി​ധി​യും ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ വ​ള​ന്‍റി​യ​റു​മാ​യ അ​ഷ്‌​റ​ഫ് കു​റ്റി​ച്ച​ലി​നെ ഗ​വ​ർ​ണ​ർ ഫോ​ണി​ൽ വി​ളി​ച്ച് രാ​ജേ​ന്ദ്ര​നോ​ട് സം​സാ​രി​ച്ച് കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടു​ത്ത ദി​വ​സം​ത​ന്നെ അ​ഷ്‌​റ​ഫ് കു​റ്റി​ച്ച​ലും സു​ഹൃ​ത്ത് ഹ​ബീ​ബ് റ​ഹ്​​മാ​നും സ​ഹോ​ദ​ര​ൻ അ​ൻ​സാ​രി​യും​കൂ​ടി രാ​ജേ​ന്ദ്ര കു​മാ​റി​നെ​യും സ്‌​പോ​ൺ​സ​റെ​യും കാ​ണാ​ൻ ബ​ഷാ​യി​ർ എ​ന്ന സ്ഥ​ല​ത്തേ​ക്ക്​ പോ​യി. അ​യാ​ളു​ടെ ദു​ര​വ​സ്ഥ ഗ​വ​ർ​ണ​റെ അ​റി​യി​ച്ച​താ​യി അ​ഷ്‌​റ​ഫ് കു​റ്റി​ച്ച​ൽ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജേ​ന്ദ്ര​നെ തു​ട​ർ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. 51 വ​യ​സ്സു​ള്ള രാ​ജേ​ന്ദ്ര കു​മാ​ർ ശ്യാം ​ധാ​രി എ​ട്ടു വ​ർ​ഷം മു​മ്പാ​ണ്​ സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ബ​ഷാ​യി​റി​ൽ കൃ​ഷി​ത്തൊ​ഴി​ൽ വി​സ​യി​ലെ​ത്തി​യ​ത്. ര​ണ്ടു പെ​ൺ​മ​ക്ക​ളും ഒ​രു മ​ക​നും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന​താ​ണ് അ​യാ​ളു​ടെ കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abahaAzir Province Governor's Help
News Summary - Azir Province Governor assists Rajendra Kumar Shyam Dhari
Next Story