അസീർ ഇന്ത്യൻ സോഷ്യൽ ഫോറം അംഗത്വ കാമ്പയിന് തുടക്കം
text_fieldsഅസീർ ഇന്ത്യൻ സോഷ്യൽ ഫോറം നടത്തിയ അംഗത്വ കാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ
പങ്കെടുത്ത പുതിയ പ്രവർത്തകർ ഇന്ത്യൻ സോഷ്യൽ ഫോറം നേതൃത്വത്തോടൊപ്പം
ഖമീസ് മുശൈത്ത്: അസീർ ഇന്ത്യൻ സോഷ്യൽ ഫോറം അംഗത്വ കാമ്പയിന് ആവേശകരമായ തുടക്കം.
ഖമീസ് മുശൈത്തിലെ മുനീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇന്ത്യൻ സോഷ്യൽ ഫോറത്തിലേക്ക് പുതുതായി കടന്നുവന്ന പ്രവർത്തകർക്ക് അംഗത്വം നൽകി ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഇന്ത്യയിൽ ഇനി വരാനിരിക്കുന്നത് പോരാട്ടങ്ങളുടെയും ജയിലുകളുടെയും രക്തസാക്ഷിത്വങ്ങളുടെയും നാളുകളായിരിക്കുമെന്ന് ഉദ്ഘാsനം നിർവഹിച്ച അസീർ സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം സൂചിപ്പിച്ചു.
മഹത്തായ ഇന്ത്യയെ ജാതി, മത, വർഗീയത പറഞ്ഞു ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘ് പരിവാർ ഫാഷിസ്റ്റ് ഭീകരതക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ എക്സിക്യൂട്ടിവ് അംഗം അനസ് ഒഴൂർ പറഞ്ഞു. ഖമീസ് മുശൈത്ത് ബ്ലോക്ക് പ്രസിഡന്റ് ഇല്ല്യാസ് ഇടക്കുന്നം അധ്യക്ഷത വഹിച്ചു. അബഹ ബ്ലോക്ക് പ്രസിഡന്റ് അബൂബക്കർ സഅദി സ്വാഗതവും അസീർ സ്റ്റേറ്റ് സെക്രട്ടറി യൂസഫ് ചേലേമ്പ്ര നന്ദിയും പറഞ്ഞു.
ഐ.എസ്.എഫ് സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം ഇക്ബാൽ കൂലൂർ ക്ലാസെടുത്തു. എക്സിക്യൂട്ടിവ് അംഗം സാബിറലി മണ്ണാർക്കാട് സംസാരിച്ചു. അസീർ സ്റ്റേറ്റ് വെൽഫെയർ ഇൻചാർജ് ഹനീഫ മഞ്ചേശ്വരം, സെക്രട്ടറി അബു ഹനീഫ മണ്ണാർക്കാട്, മെഹറു പൊങ്ങാട് എന്നിവർ പുതിയ അംഗങ്ങളെ ഷാൾ അണിയിച്ചു സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

