Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സ്ഹ​ർ...

അ​സ്ഹ​ർ പു​ള്ളി​യി​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​സ്ഹ​ർ പു​ള്ളി​യി​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

അ​സ്ഹ​ർ പു​ള്ളി​യി​ലി​ന് മാ​ധ്യ​മം, മീ​ഡി​യ​വ​ൺ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി, ത​നി​മ കേ​ന്ദ്ര സ​മി​തി എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓൺലൈൻ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽനിന്ന് 

റി​യാ​ദ്​: പ്ര​വാ​സി സാം​സ്‌​കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്ത്​ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​സ്ഹ​ർ പു​ള്ളി​യി​ലി​ന് ഗ​ൾ​ഫ്​ മാ​ധ്യ​മം, മീ​ഡി​യ​വ​ൺ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി, ത​നി​മ കേ​ന്ദ്ര​സ​മി​തി സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 1985ൽ ​കി​ങ് സ​ഊ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി​യാ​യാ​ണ് റി​യാ​ദി​ൽ അ​സ്ഹ​ർ പു​ള്ളി​യി​ൽ പ്ര​വാ​സം ആ​രം​ഭി​ച്ച​ത്. അ​മേ​രി​ക്ക​ൻ ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യാ​യ എ​ക്സോ​ൺ മോ​ബി​ൽ കോ​ർ​പ​റേ​ഷ​നി​ൽ പ്ലാ​നി​ങ് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ അ​ഡ്വൈ​സ​റാ​യി പ​ദ​വി​യി​ൽ​നി​ന്ന് വി​ര​മി​ച്ചാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്. ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ​വ​ൺ എ​ന്നി​വ​ക്കു​വേ​ണ്ടി സൗ​ദി​യി​ൽ​നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി റി​പ്പോ​ർ​ട്ട് ചെ​യ്​​തി​രു​ന്നു. ത​നി​മ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​നാ സ​മി​തി​യം​ഗം എ​ന്നീ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും വ​ഹി​ച്ചി​രു​ന്നു. അ​റ​ബി​ക് ഭാ​ഷാ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ഭാ​ഷാ​പ​ഠ​ന കോ​ഴ്‌​സും കോ​ള​ജ് ഓ​ഫ് എ​ജു​ക്കേ​ഷ​നി​ൽ നി​ന്ന് ഇ​സ്‌​ലാ​മി​ക വി​ഷ​യ​ങ്ങ​ളി​ൽ ബി.​എ​ഡും ക​ര​സ്ഥ​മാ​ക്കി​യ ഇ​ദ്ദേ​ഹം അ​റ​ബ് ലോ​ക​ത്തെ വി​ശേ​ഷ​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നും പ്ര​വാ​സി സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കാ​നും ത​െൻറ അ​റി​വു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

വെ​ർ​ച്വ​ലാ​യി ന​ട​ന്ന യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ ത​നി​മ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റും ഗ​ൾ​ഫ് മാ​ധ്യ​മം- മീ​ഡി​യ​വ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ കെ.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മം മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ ടി.​കെ. ഫാ​റൂ​ഖ്, മീ​ഡി​യ​വ​ൺ മി​ഡി​ൽ ഈ​സ്​​റ്റ്​ ഡ​യ​റ​ക്​​ട​ർ സ​ലിം മൈ​സൂ​ർ, മി​ഡി​ൽ ഈ​സ്​​റ്റ്​ എ​ഡി​റ്റ​ർ എം.​സി.​എ. നാ​സ​ർ, ത​നി​മ ഭാ​ര​വാ​ഹി​ക​ളാ​യ​ ഉ​മ​ർ ഫാ​റൂ​ഖ്, എ​ൻ.​കെ. അ​ബ്​​ദു​റ​ഹീം, താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി, മു​ജീ​ബ് റ​ഹ്‌​മാ​ൻ, ഗ​ൾ​ഫ് മാ​ധ്യ​മം- മീ​ഡി​യ​വ​ൺ ജി​ദ്ദ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ. ​ന​ജ്മു​ദ്ദീ​ൻ, ദ​മ്മാം ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ അ​സീ​സ്, റി​യാ​ദ് ക​ൺ​വീ​ന​ർ അ​ബ്​​ദു​സ്സ​മ​ദ് കൊ​യ​പ്പ​ത്തൊ​ടി, മി​ഡി​ൽ ഈ​സ്​​റ്റ്​ ഡെ​സ്ക് ഇ​ൻ ചാ​ർ​ജ്​ റ​ബീ​ഹ്, ഗ​ൾ​ഫ് മാ​ധ്യ​മം സൗ​ദി ബ്യൂ​റോ ചീ​ഫ് ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, മീ​ഡി​യ​വ​ൺ സൗ​ദി ബ്യൂ​റോ ചീ​ഫ് അ​ഫ്താ​ബു​റ​ഹ്‌​മാ​ൻ, മീ​ഡി​യ​വ​ൺ സൗ​ദി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ റി​ജോ വി. ​ഇ​സ്മാ​ഈ​ൽ, ഗ​ൾ​ഫ് മാ​ധ്യ​മം സൗ​ദി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹി​ലാ​ൽ ഹു​സൈ​ൻ, ചീ​ഫ് അ​ക്കൗ​ണ്ട​ൻ​റ് അ​ൻ​സാ​ർ, ലേ​ഖ​ക​രാ​യ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, സാ​ബു മേ​ല​തി​ൽ, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം സൗ​ദി ​െറ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ സ​ലിം മാ​ഹി സ്വാ​ഗ​ത​വും അ​സ്ഹ​ർ പു​ള്ളി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

സൗ​ദി​യി​ലെ മാ​ധ്യ​മ രം​ഗ​ത്തും സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലും നീ​ണ്ട വ​ർ​ഷ​ങ്ങ​ൾ സേ​വ​നം ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ ഏ​റെ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്നും ഹൃ​ദ്യ​മാ​യ ഓ​ർ​മ​ക​ൾ ജീ​വി​ത​ത്തി​ൽ ഏ​റെ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ദി ജീ​വി​ത​ത്തി​നി​ട​യി​ൽ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ പ്ര​ധാ​ന​മാ​യ നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ പ​ക​ർ​ത്താ​നും റി​യാ​ദി​ൽ ന​ട​ന്ന 'അ​ഹ്‌​ല​ൻ കേ​ര​ള'​യു​ടെ​യും ജി​ദ്ദ​യി​ലെ 'പ്ര​വാ​സോ​ത്സ​വ'​ത്തി​െൻറ​യും മു​ഖ്യ സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യി മാ​റാ​നും അ​വ​സ​രം കി​ട്ടി​യ​തും മ​ധു​രി​ക്കു​ന്ന ഓ​ർ​മ​ക​ൾ ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ മീ​ഡി​യ​വ​ണി​െൻറ സൗ​ദി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ മ​നേ​ജ​രും ഗ​ൾ​ഫ് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വു​മാ​യ അ​സ്ഹ​ർ പു​ള്ളി​യി​ൽ ഡി​സം​ബ​റി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellAzhar Pulihyil
Next Story