ഇന്ത്യൻ ഫുട്ബാൾ ടീമംഗങ്ങളെ അസീർ പ്രവാസി സംഘം പ്രതിനിധികൾ സന്ദർശിച്ചു
text_fieldsഅസീർ പ്രവാസി സംഘം പ്രതിനിധികൾ ഇന്ത്യൻ ഫുട്ബാൾ ടീമംഗങ്ങളെ സന്ദർശിച്ചപ്പോൾ
അബഹ: അബഹയിൽ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ഫുട്ബാൾ ലോകകപ്പ് യോഗ്യത മത്സരത്തിനെത്തിയ ഇന്ത്യൻ ഫുട്ബാൾ ടീമംഗങ്ങളെ അസീർ പ്രവാസി സംഘം പ്രതിനിധികൾ സന്ദർശിച്ചു. അസീർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര, പ്രസിഡന്റ് അബ്ദുൽ വഹാബ് കരുനാഗപ്പള്ളി, സ്പോർട്സ് വിഭാഗം ചെയർമാൻ സലീം കൽപറ്റ, റിലീഫ് കൺവീനർ ഷൗക്കത്തലി ആലത്തൂർ, റഷീദ് ചെന്ത്രാപ്പിന്നി, രാജേഷ് കറ്റിട്ട എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലനം നടത്തുന്ന മഹാല സ്റ്റേഡിയത്തിലെത്തി മലയാളി താരം സഹൽ അബ്ദുസ്സമദ് ഉൾപ്പെടെയുള്ള ടീമംഗങ്ങളെ സന്ദർശിച്ചത്.

