കരൾ മാറ്റാൻ അയ്യൂബിന് ഇനി പ്രതീക്ഷ പ്രവാസികൾ
text_fieldsത്വാഇഫ്: കരള്‍ രോഗ ബാധിതനായ മുന്‍ പ്രവാസി കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ കനിവ് തേടുന്നു. വടകര മുട്ടുങ്ങല്‍ പോതുകണ്ടിയില്‍ അയ്യൂബിന് (43) സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രവാസി സമൂഹത്തിലാണ് ഇനി പ്രതീക്ഷ. കരള്‍ മാറ്റിവെയ്ക്കാന്‍ 40 ലക്ഷത്തിലേറെ രൂപ ചെലവ് വരും. വര്‍ഷങ്ങളായുള്ള ഭാരിച്ച ചികിത്സാചിലവിനെ തുടര്‍ന്ന് കുടുംബത്തിന് ഇനി മുന്നോട്ടുപോകാനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയാണ്. ചിത്രകലയില്‍ ഏറെ പ്രാഗത്ഭ്യമുള്ള അയ്യൂബ് രോഗം മൂർഛിച്ചതിനെ തുടര്‍ന്ന് തൊഴില്‍ ചെയ്യാനാകാതെ വരുമാനം പൂര്‍ണമായും നിലച്ചു. പറക്കമുറ്റത്ത രണ്ട് പെണ്‍മക്കളും ഒരു മകനും ഭാര്യയും ഉപ്പയും ഉമ്മയും അടങ്ങുന്ന കുടുംബത്തിെൻറ താങ്ങും തണലുമായിരുന്നു അയ്യൂബ്. 16 വര്‍ഷത്തോളം ത്വാഇഫിലെ അല്‍ നാഹ്രി കമ്പനിയില്‍ ജോലി ചെയ്തിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോയിട്ട് ആറുവര്‍ഷമായി.
നാട്ടില്‍ അയ്യൂബിനെ സഹായിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് കമ്മിറ്റി രൂപവല്‍കരിച്ചിട്ടുണ്ട്. കനിവുള്ളവരുടെ സഹായത്താല്‍ കരള്‍ മാറ്റിവെക്കാന്‍ തന്നെയാണ് കമ്മറ്റിയുടെ തീരുമാനം. ഇതിനായി നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. വി.സി ഇക്ബാല്‍ (ചെയ), എം.ടി മുഹമ്മദ് അജ്‌നാസ് (കണ്‍). എസ്.ടി. അബുബക്കര്‍(ഖജാ) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയാണ് നാട്ടില്‍ രൂപവത്കരിച്ചത്. കമ്മറ്റിയുടെ പേരില്‍ ചോറോട് സര്‍വീസ് സഹകരണ ബാങ്കിെൻറ മെയിന്‍ ബ്രാഞ്ചില്‍ അക്കൗണ്ടും തുടങ്ങി. നമ്പര്‍ സി.എച്ച് .ആര്‍ .ഡി 102010014617. IFSC. കോഡ്: ഐ.സി.ഐ.സി 0000104.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
