Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക​െൻറ ഘാ​ത​ക​ന്​...

മ​ക​െൻറ ഘാ​ത​ക​ന്​ മാ​പ്പു​ന​ൽ​കി​യ ആ​യി​ഷ​ക്ക്​​ ത​ണ​ൽ​വീ​ടൊ​രു​ക്കി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി

text_fields
bookmark_border
മ​ക​െൻറ ഘാ​ത​ക​ന്​ മാ​പ്പു​ന​ൽ​കി​യ ആ​യി​ഷ​ക്ക്​​  ത​ണ​ൽ​വീ​ടൊ​രു​ക്കി   കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി
cancel
camera_alt

കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ക​മ്മി​റ്റി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​നം

ദ​മ്മാം: ഏ​ഴു വ​ർ​ഷം മു​മ്പ് മ​ക​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ഘാ​ത​ക​ന് നി​രു​പാ​ധി​കം മാ​പ്പു​ന​ൽ​കി വ​ധ​ശി​ക്ഷ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ആ​യി​ഷ​ക്ക് സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​െൻറ സ​മ​ർ​പ്പ​ണം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ത്തെ ക​ര​ക​യ​റ്റു​ന്ന​തി​നാ​യി ഒ​മ്പ​തു വ​ർ​ഷം മു​മ്പാ​ണ്​ ആ​യി​ഷ​യു​ടെ മ​ക​ൻ ആ​സി​ഫ് അ​ൽ​അ​ഹ്​​സ​യി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട്​ ആ ​മാ​താ​വി​ന് കേ​ൾ​ക്കേ​ണ്ടി​വ​ന്ന​ത് മ​ക​​ൻ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത​യാ​യി​രു​ന്നു. പെ​ട്രോ​ൾ​പ​മ്പി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​സി​ഫി​െൻറ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ യു.​പി സ്വ​ദേ​ശി മ​ഹ്റാം നാ​ലു വ​ർ​ഷം മു​മ്പ് ചെ​റി​യ വാ​ക്​​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ആ​സി​ഫി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​രു കൊ​ച്ചു കൂ​ര​യും കു​ഞ്ഞു​സ്വ​പ്ന​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ത്തി​െൻറ ഏ​ക അ​ത്താ​ണി ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ അ​ശ​ര​ണ​യാ​യ ആ​യി​ശു​മ്മ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​റ​ങ്ങ​ലി​ച്ചു​നി​ന്നു. അ​തി​നി​ടെ മ​ക​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ​പോ​ലും ക​ഴി​യാ​തെ ആ​സി​ഫി​െൻറ പി​താ​വും മ​രി​ച്ചു. കൊ​ല​പാ​ത​കി​ക്ക്​ അ​ൽ​അ​ഹ്​​സ ശ​രീ​അ​ത്ത് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മാ​ന​സി​ക​നി​ല ശ​രി​യ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ഹ്റാ​മി​െൻറ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തി​നി​ടെ ജീ​വി​ക്കാ​ൻ​പോ​ലും വ​ക​യി​ല്ലാ​ത്ത കു​ടും​ബ​ത്തി​െൻറ നി​സ്സ​ഹാ​യാ​വ​സ്ഥ ബോ​ധ്യ​മാ​യ അ​ൽ​അ​ഹ്​​സ കെ.​എം.​സി.​സി​യി​ലെ മു​തി​ര്‍ന്ന ഭാ​ര​വാ​ഹി​ക​ളാ​യ സി.​എം. കു​ഞ്ഞി​പ്പ ഹാ​ജി, ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്, കു​ഞ്ഞാ​ല​സ്സ​ന്‍ വേ​ങ്ങ​ര എ​ന്നി​വ​രാ​ണ് വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി​ത്തീ​ർ​ക്കു​ന്ന​തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.
ഉ​ത്ത​ർ പ്ര​ദേ​ശി​ലെ കു​ഗ്രാ​മ​ത്തി​ൽ മ​ഹ്റാ​മി​െൻറ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ പി​ന്നീ​ട് പാ​ണ​ക്കാ​ട് കൊ​ട​പ്പ​ന​ക്ക​ൽ ത​റ​വാ​ട്ടി​ൽ എ​ത്തി​ച്ചു. ഒ​പ്പം ആ​സി​ഫി​െൻറ മാ​താ​വി​നെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും​കൂ​ടി പാ​ണ​ക്കാ​ട് കൊ​ട​പ്പ​ന​ക്ക​ൽ ത​റ​വാ​ട്ടി​ലേ​ക്കെ​ത്തി​ച്ചു. ത​െൻറ മ​ക​നേ​താ​യാ​ലും ന​ഷ്​​ട​പ്പെ​ട്ടു, പ​ക​രം മ​റ്റൊ​രു കു​ടും​ബ​ത്തി​നെ​കൂ​ടി അ​നാ​ഥ​മാ​ക്കി​യി​ട്ട് ഇ​നി ഖ​ബ​റി​ൽ കി​ട​ക്കു​ന്ന മ​ക​നെ​ന്ത് നേ​ടാ​ൻ എ​ന്ന സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സാ​ന്ത്വ​ന​നി​ർ​ദേ​ശ​ത്തി​നു​ മു​ന്നി​ൽ ആ ​മാ​തൃ​ഹൃ​ദ​യം ഘാ​ത​ക​ന്​ മാ​പ്പു​ന​ൽ​കാ​ൻ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ മ​ഹ്​​റം എ​ന്ന യു.​പി സ്വ​ദേ​ശി വ​ധ​ശി​ക്ഷ​യി​ൽ​നി​ന്നൊ​ഴി​വാ​യി. മു​ഴു​വ​ൻ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കു​ത​ന്നെ​യും മാ​തൃ​ക​യാ​യി മാ​റി​യ ആ​യി​ഷ ബീ​വി​യു​ടെ വ​ര്‍ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന വാ​ട​ക വീ​ട്ടി​ലെ താ​മ​സം സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​ർ​ക്കു​ള്ള ഭ​വ​ന​നി​ർ​മാ​ണ​ത്തി​െൻറ ദൗ​ത്യം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി ഏ​റ്റെ​ടു​ക്കു​ന്ന​തും വീ​ട്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ദ​മ്മാ​മി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ ചെ​യ​ർ​മാ​നാ​യും ട്ര​ഷ​റ​ർ സി.​പി. ഷെ​രീ​ഫ് ചോ​ല​മു​ക്ക് നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യും ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ആ ​വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ആ​യി​ശ ഉ​മ്മ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം അ​വ​രു​ടെ പ്ര​ദേ​ശ​ത്തു​ത​ന്നെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.
മു​ഹ​മ്മ​ദ്‌ ഇ​ദ്​​രീ​സ്‌ സ്വ​ലാ​ഹി, ടി.​എം. ഹം​സ തൃ​ക്ക​ടീ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന​നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ചു. ഈ ​മാ​സം ഒ​ന്നി​ന് വൈ​കീ​ട്ട് നാ​ലി​ന് ഒ​റ്റ​പ്പാ​ലം അ​മ്പ​ല​പ്പാ​റ പി​ലാ​ത്ത​റ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ താ​ക്കോ​ല്‍ കൈ​മാ​റു​ന്ന ച​ട​ങ്ങി​ല്‍ ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ, എ​ൻ. ശം​സു​ദ്ദീ​ന്‍ എം.​എ​ല്‍.​എ, സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി, വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഖാ​ദ​ര്‍ ചെ​ങ്ക​ള, ട്ര​ഷ​റ​ര്‍ കു​ഞ്ഞു​മോ​ന്‍ കാ​ക്കി​യ, കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ര്‍, ട്ര​ഷ​റ​ര്‍ സി.​പി. ശ​രീ​ഫ് ചോ​ല​മു​ക്ക് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​വി​ശ്യ കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ര്‍, ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്​​റ​ഫ് ഗ​സാ​ല്‍ അ​ൽ​അ​ഹ്​​സ, മാ​മു നി​സാ​ര്‍ കോ​ട​മ്പു​ഴ, സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, ഖാ​ദ​ര്‍ വാ​ണി​യ​മ്പ​ലം, അ​ബ്​​ദു​ല്‍ അ​സീ​സ്‌ എ​രു​വാ​ട്ടി, സ​ലീം അ​രീ​ക്കാ​ട്, സ​ലീം പാ​ണ​മ്പ്ര, ഹ​മീ​ദ് വ​ട​ക​ര, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ര്‍ ബാ​ഖ​വി പ​റ​മ്പി​ല്‍പീ​ടി​ക എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - ayisha take story about her son's killer: K.M.C.C Donated a house for ayisha
Next Story