പരീക്ഷ വിജയികൾക്ക് ‘മെക് സെവൻ’ അവാർഡ് വിതരണം
text_fieldsഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ജിദ്ദയിലെ മെക് സെവൻ കൂട്ടായ്മ അവാർഡുകൾ വിതരണം ചെയ്തപ്പോൾ
ജിദ്ദ: ജിദ്ദയിലെ ഫൈഹയിൽ മെക് സെവൻ വ്യായാമത്തിന് എത്തുന്നവരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
ഹിബ ഫത്തിമ (നിലംബൂർ), അധിം ഫൈസൽ (ആലുവ) എന്നിവർക്കുള്ള ഉപഹാരങ്ങൾ ജിദ്ദ കോഓഡിനേറ്റർ മുസ്തഫ പെരുവള്ളൂർ, സീനിയർ പ്രമോട്ടർ സലാഹ് കാരാടൻ എന്നിവർ സമ്മാനിച്ചു. ഹെൽത്ത് ക്ലബിൽ സ്ഥിരം സാന്നിധ്യമായ അബ്ദുല്ല താനൂർ, റിസ്വാൻ ബാംഗ്ലൂർ എന്നിവരെ വൈസ് ക്യാപ്റ്റൻ അഷ്റഫ് കോമു, അബ്ദുൽ ലത്തീഫ് എന്നിവർ മെഡൽ നൽകി ആദരിച്ചു. മുസ്തഫ, സലാഹ് കരാടൻ, ലത്തീഫ്, അബ്ദുല്ല, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ഷാനവാസ് ബാബു അധ്യക്ഷതവഹിച്ചു.
നൗഷാദ് കൊളത്തറ സ്വാഗതവും മുനീർ പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. മൂസ ചെറുകോട്, ഷുഹൈബ് എടക്കാട്, സക്കരിയ കൊണ്ടോട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മലയാളികൾക്കൊപ്പം യമൻ, സൗദി, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള നിരവധിപേരും ഹയ്യ ഫൈഹയിലെ പാർക്കിലെ മെക് സെവൻ വ്യായാമത്തിന് എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

