Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപത്താം ക്ലാസ്:...

പത്താം ക്ലാസ്: റിയാദിലെ മികച്ച വിജയിക്ക്​ ഐ.എം.എ അവാർഡ്​

text_fields
bookmark_border
പത്താം ക്ലാസ്: റിയാദിലെ മികച്ച വിജയിക്ക്​ ഐ.എം.എ അവാർഡ്​
cancel

റിയാദ്: റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജോ ജോഷി മെമ്മോറിയൽ എൻഡോവ്മെൻഡിന് വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിയാദിലെ ഇന്ത്യൻ സ്​കൂളുകളിലെ ഇന്ത്യക്കാരായ വിദ്യാർഥികളിൽ സി.ബി.എസ്.ഇ 10ാം തരം ബോർഡ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്താണ് എൻഡോവ്മ​െൻറ്​ നൽകുന്നത്. 

റിയാദ് മിഡിൽ ഈസ്​റ്റ്​ ഇൻറർനാഷനൽ സ്​കൂൾ വിദ്യാർഥിയായിരുന്ന ജോ ജോഷിയുടെ അനുസ്​മരണാർഥം ഏർപ്പെടുത്തിയതാണ് എൻഡോവ്മ​െൻറ്​. 25,000 രൂപയും സർട്ടിഫിക്കറ്റും പ്രശസ്​തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. 
അപേക്ഷ ഫോമുകൾ റിയാദ് ഐ.എം.എയുടെ വെബ്സൈറ്റിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ riyadhima@gmail.com എന്ന വിലാസത്തിൽ അയക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂലൈ 31.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEimagulf newsriyadh
News Summary - award for students at riyadh
Next Story