ജാം ക്രിയേഷൻസ് ചെറുകഥ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsജാം ക്രിയേഷൻ കഥാരചന മത്സര വിജയികളെ
മാലിക് മഖ്ബൂൽ പ്രഖ്യാപിക്കുന്നു
ദമ്മാം: ജാം ക്രിയേഷൻസ് ദമ്മാം അഖില ലോകാടിസ്ഥാനത്തിൽ സംഘടിപ്പിച്ച മലയാള ചെറുകഥാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡസ്റ്റിനി പബ്ലിക്കേഷൻ എം.ഡി മാലിക്ക് മഖ്ബൂൽ വിജയികളെ പ്രഖ്യാപിച്ചു.
മൻസൂർ പള്ളൂർ, സാജിദ് ആറാട്ടുപുഴ, മുഹമ്മദലി പീറ്റയിൽ എന്നിവർ സംസാരിച്ചു. ദമ്മാം റോസ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ജാം ക്രിയേഷൻസ് പ്രസിഡന്റ് സുബൈർ പുല്ലാളൂർ ആമുഖ ഭാഷണം നിർവഹിച്ചു.
‘ഫീച്ചർ ക്ലിക്ക്’ എന്ന കഥ രചിച്ച പെരിന്തൽമണ്ണ സ്വദേശി സലാഹുദ്ദീൻ അയ്യൂബിനുള്ള ഒന്നാം സമ്മാനമായ 10,001 രൂപയും പ്രശംസാഫലകവും പ്രതിനിധി മുഹമ്മദ് റഫീഖിന് മാലിക്ക് മഖ്ബൂലും ‘അനന്തരം’ എന്ന കഥയിലൂടെ രണ്ടാം സമ്മാനത്തിന് അർഹയായ പൊന്മുണ്ടം സ്വദേശി ഡോ. എ.കെ. സജിലാക്കുള്ള 5,002 രൂപയും പ്രശംസാഫലകവും പ്രതിനിധി സുനില സലീമിന് സാജിദ് ആറാട്ടുപുഴയും ‘അസുഹ്റ’ എന്ന കഥയിലൂടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തൃശൂർ ചാലക്കര സ്വദേശി അബ്ബാസ് മരക്കാർക്കുള്ള 3,003 രൂപയും പ്രശംസാഫലകവും പ്രതിനിധി ത്വാഹക്ക് മൻസൂർ പള്ളൂരും കൈമാറി.
ജൂറി പാനലിന്റെ പ്രത്യേക പരാമർശത്തിന് അർഹമായ കഥകളുടെ രചയിതാക്കളായ ഷനീബ് അബൂബക്കർ (ഉള്ളാൾ ക്രോസിങ്), ബിജു പൂതക്കുളം (അനന്തരം), കബീർ യൂസുഫ് (അചല എന്ന സിംഹളപ്പെണ്ണ്) എന്നിവർക്കുള്ള പ്രശംസാഫലകങ്ങൾ അൻവർ ഷാഫി, ക്ലിയർ വിഷൻ മാനേജർ മുഹമ്മദ് അബ്ദുൽ ഖാദിർ, പാപ്പിലോട് മാനേജർ ജവാദ് എന്നിവർ വിതരണം ചെയ്തു. ജൂറിയംഗമായ പത്രപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ മത്സരത്തിന് ലഭിച്ച രചനകളെക്കുറിച്ചും മികവിനെ കുറിച്ചും സംസാരിച്ചു.
ജൂറി കോഓഡിനേറ്റർ സഈദ് ഹമദാനി വടുതല ഒന്നാം സമ്മാനം നേടിയ കഥയുടെ ആസ്വാദനം പങ്കുവെച്ചു. ശരീഫ് കൊച്ചി, സിദ്ദീഖ് ആലുവ, ഷമീർ പത്തനാപുരം, മെഹബൂബ് മുടവൻകാട്ടിൽ, ജോഷി ബാഷാ, അർഷദ് വാണിയമ്പലം എന്നിവർ നേതൃത്വം നൽകി. മിസ്അബ് സിനാൻ ഖിറാഅത്ത് നിർവഹിച്ചു. അസ്ന ചടങ്ങിൽ അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

