സൗദികളുടെ പ്രതിമാസ ശരാശരി ശമ്പളം 10,089 റിയാൽ, വിദേശികളുടേത് 3,768 റിയാൽ
text_fieldsറിയാദ്: സൗദികളുടെ ശരാശരി പ്രതിമാസ ശമ്പളം 10,089 റിയാലായി വർധിച്ചതായി ജനറൽ അതോറിറ്റി ഒാഫ് സ്റ്റാറ്റി`സ്റ്റിക്സിെൻറ പുതിയ റിപ്പോർട്ട്. 2018 ലെ ആദ്യ നാല് മാസത്തെ കണക്കാണിത്. 9,939 റിയാലിൽ നിന്നാണ് 10,089 ആയി വർധിച്ചത്. രണ്ട് ശതമാനം ശമ്പള വർധനയാണ് സൗദി തൊഴിൽ വിപണിയെ അടിസ്ഥാനമാക്കി നടത്തിയ കണക്കെടുപ്പിൽ രേഖപ്പെടുത്തിയത്. അതേ സമയം സൗദിയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ ശരാശരി പ്രതിമാസ ശമ്പളം 3768 റിയാൽ മാത്രമാണ്. പുതിയ ക്വാർട്ടറിൽ മൂന്ന് ശതമാനം വർധനവ് വിദേശി തൊഴിലാളികളുടെ പ്രതിമാസ ശമ്പളത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് ജനറൽ അതോറിറ്റി ഒാഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നത്. 3,674 റിയാലായിരുന്നു 2017^ൽ വിദേശിയുടെ ശരാരാശി ശമ്പളം. അതേ സമയം സൗദി വനിതകളുടെ ശരാശരി ശമ്പളം 9,230 റിയാലാണ്. പുരുഷൻമാരെ അപേക്ഷിച്ച് 859 റിയാലിെൻറ കുറവുണ്ട്.
രാജ്യത്തെ മൊത്തം ശരാശരി ശമ്പളം 2018 ലെ കണക്ക് പ്രകാരം 6,210 റിയാലാണ്. സർക്കാർ മേഖലയിൽ സൗദി പുരുഷൻമാരുടെ ശമ്പളം 11,095 റിയാലും സ്ത്രീകളുടേത് 10, 289 റിയാലുമാണ്. സ്വകാര്യ മേഖലയിൽ സൗദി പൗരെൻറ ശരാശരി ശമ്പളം 7297 ഉം വിദേശികളുടേത് 3,899 റിയാലുമാണ്. 50^54 വയസുള്ള സൗദികളുടെ ഉയർന്ന ശമ്പളം 14,251 റിയാലാണ്. അതേ സമയം 65 കഴിഞ്ഞ വിദേശിയുടെ ശമ്പളം 6,189 ആണ്. 60 വയസ് കഴിഞ്ഞ 3, 61 000 തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇതിൽ 320,000 പേർ വിദേശികളും 41,055 പേർ സ്വദേശികളുമാണ്. അതായത് 11 ശതമാനം മാത്രമാണ് ഇൗ ഗണത്തിൽ ജോലി ചെയ്യുന്ന സ്വദേശികൾ. രാജ്യത്ത് എല്ലാമേഖലയിലും സ്വദേശിവത്കരണം ശക്തമാവുന്നതോടെ തൊഴിൽ മേഖലയിലെ വേതനച്ചെലവ് വൻതോതിൽ കുടുമെന്നാണ് ജനറൽ അതോറിറ്റി ഒാഫ് സ്റ്റാറ്റിസ്റ്റിക്സിെൻറ കണക്കുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ചേംബർ ഒാഫ് കൊമേഴ്സ് പോലുള്ള സ്ഥാപനങ്ങൾ സമ്പൂർണ സ്വദേശിവത്കരണത്തെ അനുകൂലിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
