എ.വി. ഹംസക്കോയക്ക് ത്വാഇഫ് കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsഎ.വി. ഹംസക്കോയക്ക് ത്വാഇഫ് സിറ്റി കെ.എം.സി.സിയുടെ ഉപഹാരം നാലകത്ത് മുഹമ്മദ് സാലിഹ് നൽകുന്നു
ത്വാഇഫ്: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന എ.വി ഹംസക്കോയക്ക് ത്വാഇഫ് സിറ്റി കെ.എം.സി.സി യാത്രയയപ്പ് നൽകി. ത്വാഇഫ് സൂഖ് ബലദിലെ പ്രവാസികൾക്ക് ഏറെ സുപരിചിതനായ ഹംസക്കോയ സജീവ കെ.എം.സി.സി പ്രവർത്തകനായിരുന്നു. പരിപാടിയിൽ കടയാക്കോട്ടിൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ത്വാഇഫ് സിറ്റി കമ്മിറ്റിയുടെ ഉപഹാരം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സാലിഹ് ഹംസക്കോയക്ക് കൈമാറി. സലാം പുല്ലാളൂർ, ഹാരിസ് തളിപ്പറമ്പ് എന്നിവർ സംസാരിച്ചു. റഷീദ് ഹിബ, അനീസ്, ശരീഫ് എന്നിവർ നേതൃത്വം നൽകി. സിറ്റി കമ്മിറ്റി പ്രസിഡൻറ് റഫീഖ് തിണ്ടലം സ്വാഗതവും ട്രഷറർ അഷ്റഫ് കായക്കൂൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

