ഹറമുകളിൽ കിടത്തവും ഉറക്കവും ഒഴിവാക്കണം -ഇരുഹറം കാര്യാലയം
text_fieldsമക്ക: ഇരുഹറമുകളിലെത്തുന്നവരുടെ സുഖവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഹറമുകൾക്കകത്തും മുറ്റങ്ങളിലും കിടത്തവും ഉറക്കവും ഒഴിവാക്കണമെന്ന് ഇരുഹറം കാര്യങ്ങളുടെ ജനറൽ അതോറിറ്റി വ്യക്തമാക്കി. പോക്കുവരവുകളെ തടസ്സപ്പെടുത്താതിരിക്കാനും മറ്റുള്ളവരുടെ സുരക്ഷ നിലനിർത്താനും വേണ്ടിയാണിത്.
സന്ദർശകരോടും തീർഥാടകരോടും നിയുക്ത സ്ഥലങ്ങളിൽ ഇരിക്കാൻ അതോറിറ്റി ആഹ്വാനം ചെയ്തു. കിടത്തവും ഉറക്കവും ഒഴിവാക്കുന്നത് സുഗമമായ സഞ്ചാരത്തിനും സുരക്ഷക്കും സംഭാവന ചെയ്യും. അതിനാൽ സന്ദർശകരും തീർഥാടകരും ഇതിനോട് സഹകരിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു. ഇരുഹറമുകളുടെ മുറ്റത്ത് കിടക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ മുന്നറിയിപ്പും നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.