Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമുകളിൽ സാമൂഹിക അകലം...

ഹറമുകളിൽ സാമൂഹിക അകലം ഒഴിവാക്കി; പ്രവേശനത്തിന് മുൻ‌കൂർ അനുമതി ആവശ്യമില്ല

text_fields
bookmark_border
ഹറമുകളിൽ സാമൂഹിക അകലം ഒഴിവാക്കി; പ്രവേശനത്തിന് മുൻ‌കൂർ അനുമതി ആവശ്യമില്ല
cancel

ജിദ്ദ:​ കോവിഡ്​ മുൻകരുതലിന്റെ ഭാഗമായി ഇരു ഹറമുകളിലും ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിക്കൽ നിർത്തലാക്കിയതായി ഇരുഹറം കാര്യാലയ വക്താവ്​ ഹാനി ബിൻ ഹുസ്​നി ഹൈദർ പറഞ്ഞു. ശനിയാഴ്​ച ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തെ തുടർന്നാണിത്​.

ഞായറാഴ്​ച പ്രഭാത നമസ്​കാരം മുതലാണ് തീരുമാനം നടപ്പിൽ വന്നത്. കോവിഡിനെ ​നേരിടുന്നതിൽ വിവിധ വകുപ്പുകൾ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ തീരുമാനമെന്ന്​ വക്താവ്​ പറഞ്ഞു. ഇരുഹറമിലെത്തുന്നവർ മാസ്ക് ധരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

മസ്​ജിദുൽ ഹറാമിലെ നമസ്​കാരത്തിനും മസ്​ജിദുന്നബവി സന്ദർശനത്തിനും അനുമതി പത്രം വേണമെന്ന നിബന്ധന ഒഴിവാക്കിയതായി ഹജ്ജ്​ ഉംറ മന്ത്രാലയവും വ്യക്തമാക്കി. കോവിഡ്​ മുൻകരുതൽ നടപടികൾ നീക്കം ചെയ്​ത ശേഷമാണ്​ പുതിയ തീരുമാനങ്ങൾ ഹജ്ജ്​ ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്​.

മസ്​ജിദുൽ ഹറാമിലെ നമസ്​കാരത്തിനും മസ്​ജിദുന്നബവി സന്ദർശനത്തിനും തവക്കൽന ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്​റ്റാറ്റസ്​ ഉണ്ടായാൽ മതി. എന്നാൽ ഉംറക്കും റൗദയിലെ നമസ്​കാരത്തിനും തവക്കൽന, ഇഅ്​തമർന ആപ്ലിക്കേഷനിലൂടെ അനുമതി പത്രം നൽകുന്നത്​ തുടരുമെന്നും ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Masjidul haramSocial distanceMasjidunnabavi
News Summary - Authorities remove social distancing stickers from Haramian
Next Story