Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈത്തപ്പഴക്കുരു പോലും...

ഈത്തപ്പഴക്കുരു പോലും പൊതുസ്ഥലത്ത് വലിച്ചെറിയരുത്​, കീശ കാലിയാകും

text_fields
bookmark_border
waste 78968
cancel
camera_alt

സൂചനാ ചിത്രം

യാംബു: സൗദിയിൽ പുതിയ മലിനീകരണ വിരുദ്ധ നിയമം കർശനമായി നടപ്പാക്കി അധികൃതർ. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ വലിയ സാമ്പത്തിക പിഴയാണ്​ ചുമത്തുന്നത്. യാംബുവിൽ റോഡിലേക്ക്​ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ പാകിസ്​താനി യുവാവിന് 1000 റിയാലിന്‍റെ പിഴ കിട്ടി. നേരത്തെ സമാനമായ കുറ്റം ചെയ്​ത​ ഇയാൾക്ക്​ 500 റിയാലിന്‍റെ പിഴ ചുമത്തിയിരുന്നു. തെറ്റ് ആവർത്തിച്ചത്​ കൊണ്ടാണ്​ ഇത്തവണ 1,000 റിയാലി​െൻറ പിഴ കിട്ടിയത്​. യാംബുവിൽ തന്നെ ബേക്കറിയിൽനിന്ന് ഈത്തപ്പഴം വാങ്ങിയ മലയാളി യുവാവ് കഴിച്ച ശേഷം കുരു കടയുടെ മുന്നിൽ വലിച്ചെറിഞ്ഞത് കണ്ട പൊലീസ് ഉടൻ 500 റിയാലി​െൻറ പിഴ ചുമത്തി.

മാലിന്യ സംസ്കരണ നിയമത്തി​െൻറയും നിർവഹണ ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള ലംഘനങ്ങളെ തരംതിരിച്ച്​ പിഴകൾ എന്തെല്ലാമെന്ന്​ അടുത്തിടെ നാഷനൽ സെൻറർ ഫോർ വേസ്​റ്റ്​ മാനേജ്‌മെൻറ്​ വ്യക്തമാക്കിയിരുന്നു.

നടക്കു​േമ്പാഴോ വാഹനങ്ങളിൽനിന്നോ കെട്ടിടങ്ങളുടെ ജനാലകളിലൂടെയോ മാലിന്യമോ ഭക്ഷണാവശിഷ്​ടമോ വലിച്ചെറിയുകയോ പൊതുവിടങ്ങളിൽ തുപ്പുകയോ ചെയ്താൽ 200 മുതൽ 1,000 റിയാൽ വരെ പിഴയാണ്​ പിഴ. അവശിഷ്​ടങ്ങൾ നിക്ഷേപിക്കുന്ന പാത്രങ്ങൾക്കുള്ളിലെ മാലിന്യം പുറത്തേക്ക് കളയുകയോ അലക്ഷ്യമായി ഇടുകയോ ചെയ്താൽ 1,000 മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തും.

ഓടുന്ന വാഹനങ്ങളിൽനിന്ന് സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്​ടങ്ങളും മറ്റും വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാലും നടപടിയെടുക്കും. യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞില്ലെങ്കിൽ ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിക്കും. ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും പരിസര ശുചീകരണം കൃത്യമായി പാലിക്കണം.

പിക്‌നിക് സംഘങ്ങൾ മാലിന്യങ്ങൾ ഉപേക്ഷിച്ചുപോകുന്ന പ്രവണതയും അവസാനിപ്പിക്കണം. റോഡുകളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മലിനീകരണത്തിനെതിരായ നിയമം കർശനമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാൻ വിവിധയിടങ്ങളിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അവ ഉപയോഗപ്പെടുത്തണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti-pollution law
News Summary - authorities have strictly implemented the new anti-pollution law in Saudi Arabia
Next Story