Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​പ​ണി:ലുലു...

വി​പ​ണി:ലുലു ​ൈഹപർമാർക്കറ്റുകളിൽ ആസ്​ട്രേലിയൻ ഷോപ്പിങ്​ ഫെസ്​റ്റിവൽ

text_fields
bookmark_border
വി​പ​ണി:ലുലു ​ൈഹപർമാർക്കറ്റുകളിൽ ആസ്​ട്രേലിയൻ ഷോപ്പിങ്​ ഫെസ്​റ്റിവൽ
cancel
camera_alt

സൗ​ദി ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലെ ആ​സ്​​ട്രേ​ലി​യ​ൻ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ൽ ആ​സ്​​ട്രേ​ലി​യ​ൻ അം​ബാ​സ​ഡ​ർ പീ​റ്റ​ർ ഡോ​യ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: സൗ​ദി​യി​ലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​സ്​​ട്രേ​ലി​യ​ൻ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലി​ന്​ തു​ട​ക്കം. ഈ ​മാ​സം 24ന്​ ​ആ​രം​ഭി​ച്ച മേ​ള 30 വ​രെ നീ​ളും. സൗ​ദി​യി​ലെ ആ​സ്​​ട്രേ​ലി​യ​ൻ അം​ബാ​സ​ഡ​ർ പീ​റ്റ​ർ ഡോ​യ​ൽ ഫെ​സ്​​റ്റി​വ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

സ​വി​ശേ​ഷ​മാ​യ വി​ല​ക്കി​ഴി​വി​ൽ ആ​സ്​​ട്രേ​ലി​യ​യി​ൽ​നി​ന്നു​ള്ള പ്ര​ശ​സ്​​ത​മാ​യ ബ്രാ​ൻ​ഡ്​ മാം​സം, മ​റ്റു​ ഭ​​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഈ ​െ​ഫ​സ്​​റ്റി​വ​ൽ കാ​ല​യ​ള​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കും.

ആ​സ്​​ട്രേ​ലി​യ​യി​ൽ​നി​ന്നു​ള്ള ആ​റു പു​തി​യ ഭ​ക്ഷ്യ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ മേ​ള​യി​ൽ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്.

സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ മാം​സം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ൽ മു​ൻ​നി​ര​യി​ലു​ള്ള രാ​ജ്യ​മാ​ണ്​ ആ​സ്​​ട്രേ​ലി​യ. ലു​ലു 128 ട​ൺ മാം​സ​മാ​ണ്​ ആ​സ്​​ട്രേ​ലി​യ​യി​ൽ​നി​ന്ന് ക​യ​റ്റു​മ​തി ചെ​യ്​​ത​ത്.

അ​തു​പോ​ലെ പ​ഴം-​പ​ച്ച​ക്ക​റി വ​ർ​ഗ​ങ്ങ​ളു​ടെ വി​സ്​​മ​യി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​വും പാ​ലും ചീ​സും ബ​ട്ട​റും പോ​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. ​

വെ​ജി​റ്റ​ബ്​​ൾ മി​ക്​​സ്, വി​വി​ധ​ത​രം ബെ​റി പ​ഴ​ങ്ങ​ൾ, ത​യാ​റാ​ക്കി​യ മാം​സം​കൊ​ണ്ടു​ള്ള ല​ഘു​ഭ​ക്ഷ​ണം, തേ​ൻ, ക​റു​ത്ത ക​സ്​​ക​സ്, വി​വി​ധ​ത​രം ചോ​ക്ല​റ്റ്, ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, ബി​സ്​​ക​റ്റു​ക​ൾ തു​ട​ങ്ങി​യ ആ​സ്​​ട്രേ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും വൈ​പു​ല്യ​വു​മാ​യ ശേ​ഖ​രം​ത​ന്നെ മേ​ള​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ആ​സ്‌​ട്രേ​ലി​യ​ൻ ഭ​ക്ഷ്യ വ്യ​വ​സാ​യം ദേ​ശീ​യ പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ലേ​ക്ക്​ ആ​രോ​ഗ്യ​ക​ര​മാ​യ ക​യ​റ്റു​മ​തി വ​രു​മാ​നം സം​ഭാ​വ​ന ചെ​യ്യു​ന്ന മേ​ഖ​ല​യാ​ണെ​ന്നും സൗ​ദി​യു​മാ​യി സ​വി​ശേ​ഷ​മാ​യ അ​ടു​ത്ത ബ​ന്ധ​മാ​ണ്​ ത​െൻറ രാ​ജ്യ​ത്തി​നു​ള്ള​തെ​ന്നും ആ​സ്​​ട്രേ​ലി​യ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

എ​ല്ലാ രാ​ജ്യ​ക്കാ​രു​മാ​യ ഉ​പ​ഭോ​ക്താ​ക്ക​ളെ തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​െൻറ വി​ജ​യ​ക​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ വി​പ​ണ​ന ഉ​ത്സ​വ​മെ​ന്ന്​ ലു​ലു സൗ​ദി ഡ​യ​റ​ക്​​ട​ർ ഷെ​ഹീം മു​ഹ​മ്മ​ദ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu hypermarkets
News Summary - Australian Shopping Festival at Lulu Hypermarkets
Next Story