Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​രാംകോയുടെ റാസ് തനൂറ...

അ​രാംകോയുടെ റാസ് തനൂറ റിഫൈനറിക്ക് നേരെ ആക്രമണ ശ്രമം; ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തകർത്തു

text_fields
bookmark_border
Attempted Strike on Aramco’s Ras Tanura Refinery
cancel

റിയാദ്: സൗദി കിഴക്കൻ ​പ്രവിശ്യയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ഉണ്ടായ ഈ ആക്രമണ നീക്കത്തിൽ നാശനഷ്​ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ നടന്ന ഈ ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, അൽ ഖർജ് ലക്ഷ്യമാക്കി വന്ന രണ്ട് ക്രൂയിസ് മിസൈലുകളും രാജ്യത്തിന്‍റെ വ്യോമാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച ഒമ്പത് ഡ്രോണുകളും പ്രതിരോധ സേന തകർത്തു. കിഴക്കൻ മേഖലയിൽ വെച്ച് മറ്റൊരു ഡ്രോണും തകർത്തതായി മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aramcorefineryDrone attackIran US Tensions
News Summary - Attempted Strike on Aramco’s Ras Tanura Refinery; Cruise Missiles and Drones Intercepted
Next Story