ഒലിവ് എണ്ണയുടെ ടിന്നുകളിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു
text_fieldsഒലിവ് എണ്ണയുടെ ടിന്നുകളിൽ നിറച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പരാജയപ്പെടുത്തിയപ്പോൾ
റിയാദ്: ജോർഡൻ അതിർത്തി വഴി സൗദിയിലേക്ക് ഒലിവ് എണ്ണയുടെ ടിന്നുകളിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സൗദി വടക്കൻ അതിർത്തിയിലെ അല്‍ഹദീദ അതിര്‍ത്തി പോസ്റ്റിൽവെച്ചാണ് കടത്ത് സംഘത്തിെൻറ ശ്രമത്തെ കസ്റ്റംസ് അതോറിറ്റി വിഫലമാക്കിയത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഒലിവ് എണ്ണപ്പാട്ടകൾ നിറച്ചുവന്ന ലോറി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ടിന്നുകളിൽ ഒലിവ് എണ്ണയല്ലെന്നും ലഹരി ഗുളികകളാണെന്നും കണ്ടെത്തിയത്.
58,721 ലഹരി ഗുളികകള്‍ അതോറിറ്റി പിടികൂടി. സുരക്ഷ സാങ്കേതികവിദ്യകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പാട്ടകൾക്കുള്ളിൽ എണ്ണയല്ലെന്നും പകരം മയക്കുമരുന്ന് ഗുളികകളാണെന്നും കണ്ടെത്തുകയായിരുന്നു.
ഇത്തരം മയക്കുമരുന്ന് കടത്ത്, മറ്റ് സാധനങ്ങളുടെ കള്ളക്കടത്ത് ശ്രമങ്ങളെ കുറിച്ച് 1910 എന്ന നമ്പറിലും വിദേശത്തുനിന്ന് 009661910 എന്ന നമ്പറിലും വിവരം നൽകണമെന്നും വിവരങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ പാരിതോഷികം നല്‍കുമെന്നും കസ്റ്റംസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

