അട്ടപ്പാടി ആക്സസ് പ്രോജക്ട് ശിലാസ്ഥാപനം നാളെ
text_fieldsഅട്ടപ്പാടി ആക്സസ് പ്രോജക്ട് ശിലാസ്ഥാപന പ്രഖ്യാപനം സൗദി എസ്.ഐ.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
നിർവഹിക്കുന്നു
ജുബൈൽ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദിയോടനുബന്ധിച്ച് സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി, നടപ്പാക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതി അട്ടപ്പാടി ചാരിറ്റബിൾ സർവിസസ് ആൻഡ് എജുക്കേഷനൽ സൊസൈറ്റി (എ.സി.എസ്.ഇ.എസ്) കെട്ടിട നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ഞായറാഴ്ച നടക്കും.
രാവിലെ 10ന് അട്ടപ്പാടി പാക്കുളത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും.
കെ.ജി മുതൽ പി.ജി വരെയുള്ള ബഹുമുഖ വിദ്യാഭ്യാസ പദ്ധതിയാണ് പ്രദേശത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ആക്സസ് പബ്ലിക് സ്കൂൾ, എസ്.എൻ.ഇ.സി (എസ്.എച്ച്.ഇ) കോളജ്, ബോയ്സ് ആൻഡ് ഗേൾസ് ഹോസ്റ്റൽ, ആർട്സ് ആൻഡ് പ്രഫഷനൽ കോളജ്, ഹോസ്പിറ്റൽ, പ്രവാസി സെൻറർ തുടങ്ങിയവയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ കൊയ്യോട് പി.പി. ഉമർ മുസ്ലിയാർ, വൈസ് പ്രസിഡൻറ് നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, സെക്രട്ടറിമാരായ എം.ടി. അബ്ദുല്ല മുസ്ലിയാർ, ഉമർ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീൻ നദ്വി കൂരിയാട്, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, അബ്ദുസ്സലാം ബാഖവി, ആദൃശ്ശേരി ഹംസകുട്ടി മുസ്ലിയാർ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ. മോയിൻ കുട്ടി മാസ്റ്റർ തുടങ്ങി നിരവധിയാളുകൾ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

