Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രമണ ഭീഷണി: ജിസാനിലും നജ്റാനിലും മുൻകൂർ മുന്നറിയിപ്പ് നൽകി

text_fields
bookmark_border
ആക്രമണ ഭീഷണി: ജിസാനിലും നജ്റാനിലും മുൻകൂർ മുന്നറിയിപ്പ് നൽകി
cancel

റിയാദ്: ഹൂതി ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സാധ്യമായ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടും സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടും സിവിൽ ഡിഫൻസ് ബുധനാഴ്ച ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി ജിസാനിലും നജ്റാനിലും ജാഗ്രതാ നിർദ്ദേശം നൽകി.

സ്വദേശികളും വിദേശികളും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും തുറസ്സായ സ്ഥലങ്ങൾ, ഗ്ലാസ് നിർമ്മിത വസ്തുക്കൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക, ബാൽക്കണിയിലോ ടെറസിലോ നിൽക്കരുത് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

പുറത്തുള്ളവർ അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് മാറാനോ ഉറപ്പുള്ള ഏതെങ്കിലും മറവിന് പിന്നിൽ അഭയം പ്രാപിക്കാനോ, ആളുകൾ കൂട്ടം കൂടുന്നതും ചിത്രങ്ങളോ വീഡിയോയോ പകരുന്നത് പൂർണ്ണമായും ഒഴിവാക്കാനും അപകടകരമായ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാനും അതോറിറ്റി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack Threat: Advanced Warning Issued in Jazan and Najran
Next Story