Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലേ​ക്കു...

സൗ​ദി​യി​ലേ​ക്കു വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം; സൈ​ന്യം വി​ഫ​ല​മാ​ക്കി

text_fields
bookmark_border
സൗ​ദി​യി​ലേ​ക്കു വീ​ണ്ടും ഹൂ​തി  ആ​ക്ര​മ​ണം; സൈ​ന്യം വി​ഫ​ല​മാ​ക്കി
cancel

ജി​ദ്ദ: ഖ​മീ​സ്​ മു​ശൈ​ത്തി​ലേ​ക്കും ജീ​സാ​നി​ലേ​ക്കും ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള യ​മ​നി​ലെ ഹൂ​തി​ക​ൾ ന​ട​ത് തി​യ ഡ്രോ​ൺ ആ​ക്ര​മ​ണം സൗ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന അ​റ​ബ്​ സ​ഖ്യ​സേ​ന ത​ക​ർ​ത്തു. ശ​നി​യാ​ഴ്​​ച​യാ​ണ്​ ആ​ക ്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ സ​ഖ്യ​സേ​ന വ​ക്​​താ​വ്​ കേ​ണ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി അ​റി​യി​ച്ചു. സൗ​ദി​യു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം, ര​ണ്ടി​ട​ങ്ങ​ളും ല​ക്ഷ്യ​മാ​ക്കി​യ ആ​ക്ര​മ​ണ​മാ​ണ് വി​ഫ​ല​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ഖ​മീ​സി​ലേ​ക്ക്​ ഏ​റ്റ​വു​മൊ​ടു​വി​ൽ ഹൂ​തി​ക​ൾ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സൗ​ദി, ദു​ബൈ അ​തി​ർ​ത്തി​യി​ലെ എ​ണ്ണ​പ്പാ​ടം ല​ക്ഷ്യ​മാ​ക്കി ക​ഴി​ഞ്ഞ ആ​ഴ​്​​ച ഹൂ​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. അ​തി​നു​ പി​ന്നാ​ലെ ഹൂ​തി​ക​ളു​ടെ ആ​യു​ധ​പ്പു​ര​ക​ള്‍ സ​ഖ്യ​സേ​ന ത​ക​ർ​ക്കു​ക​യും ഹൂ​തി​ക​ൾ​ക്ക്​ വ​ൻ ന​ഷ്​​ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. യ​മ​നി​ൽ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ്​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം വീ​ണ്ടും കൂ​ടി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ സൗ​ദി​ക്കു​നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ പ​ര​മ്പ​ര​ക​ളെ സ​ഖ്യ​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiattackgulf news
News Summary - attack - saudi-gulf news
Next Story