Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി നയതന്ത്ര...

സൗദി നയതന്ത്ര കാര്യാലയത്തിലെ ആക്രമണം; അപലപിച്ച് വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
Attack on Saudi Embassy
cancel
camera_alt

വെ​ടി​നി​ർ​ത്ത​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലും ഖാ​ർ​ത്തൂ​മി​ൽ പു​ക ഉ​യ​രു​ന്ന​തി​ന്റെ റോ​യി​ട്ടേ​ഴ്‌​സ് പു​റ​ത്തു​വി​ട്ട ചി​ത്രം

റി​യാ​ദ്: സു​ഡാ​നി​ലെ ത​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​ൽ സാ​യു​ധ സം​ഘം ന​ട​ത്തി​യ അ​തി​ക്ര​മ​ത്തെ അ​പ​ല​പി​ച്ച് സൗ​ദി അ​റേ​ബ്യ. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ സു​ഡാ​നി​ലെ സൗ​ദി ക​ൾ​ച​റ​ൽ അ​റ്റാ​ഷെ ഓ​ഫി​സ് സാ​യു​ധ​സം​ഘം അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ളും കാ​മ​റ​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​റ്റാ​ഷെ​യു​ടെ ഓ​ഫി​സ് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും കാ​മ​റ​ക​ളും സെ​ർ​വ​റു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കു​ക​യും ചെ​യ്തു. അ​ക്ര​മ​ത്തെ അ​പ​ല​പി​ച്ച സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ൻ സാ​യു​ധ വി​ഭാ​ഗ​ങ്ങ​ളോ​ടും കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് ഭ​ര​ണ സം​വി​ധാ​ന​ത്തോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

സൈ​നി​ക നീ​ക്ക​ങ്ങ​ൾ നി​ർ​ത്താ​നും അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മാ​ത്ര​മ​ല്ല സു​ഡാ​നി പൗ​ര​ന്മാ​ർ​ക്കും ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം സൗ​ദി അ​റേ​ബ്യ ആ​വ​ർ​ത്തി​ച്ചു. സൗ​ദി ക​ൾ​ച​റ​ൽ അ​റ്റാ​ഷെ ഓ​ഫി​സി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും അ​പ​ല​പി​ച്ചു.

ന​ട​ന്ന​ത് ക്രി​മി​ന​ൽ ന​ട​പ​ടി​യാ​ണെ​ന്നും എ​ല്ലാ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും 1961 ലെ ​വി​യ​ന്ന ക​ൺ​വെ​ൻ​ഷ​ന്റെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ആ​സ്ഥാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വി​ട​ങ്ങ​ളി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം യു.​എ​സ്, സൗ​ദി മ​ധ്യ​സ്ഥ​ത​യി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ന്റെ ലം​ഘ​ന​ങ്ങ​ൾ സു​ഡാ​നി​ൽ തു​ട​രു​ന്ന​താ​യി അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോർ​ട്ട് ചെ​യ്തു.

വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ​ക്ക് യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​മി​ഹ്‌ ശൗ​ക്കി​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം തു​ട​രു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് വ​ക്താ​വ് മാ​ത്യു മി​ല്ല​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi EmbassyMinistry of External AffairsAttack
News Summary - Attack on Saudi Embassy; Condemned by the Ministry of External Affairs
Next Story