സൗദിക്ക് നേരെ ആക്രമണം: ഹൂതികളെ വെറുതെ വിടില്ല, ആക്രമണങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി - സഖ്യസേന
text_fieldsറിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അബ്ഹ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ ഉൾപ്പെടെ സൗദിയിലെ സാധാരണക്കാർക്കും സിവിലിയൻ വസ്തുവകകൾക്കും നേരെ ഹൂതികൾ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ ഒരിക്കലും വെറുതെ വിടില്ലെന്നും അവക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. മുമ്പും ആക്രമണമുണ്ടായപ്പോൾ ഹൂതികളെ വെറുതെ വിട്ടിട്ടില്ല. ഇത്തരം ആക്രമണങ്ങൾക്കെതിരെ തക്ക ശിക്ഷ നൽകുമെന്നും സഖ്യസേന വക്താവ് പറഞ്ഞു.
സൗദിലെ സാധാരണക്കാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ ഹൂതി തീവ്രവാദ മിലീഷ്യ നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾക്ക് മറുപടിയായി സഖ്യസേനയുടെ സംയുക്ത സേന സഅ്ദ, ഹുദൈദ, അൽജൗഫ്, മഅ്റബ് എന്നീ ഗവർണറേറ്റുകളിലായി ഹൂതികളുടെ ഉടമസ്ഥതയിലുള്ള 82 നിയമാനുസൃത സൈനിക ലക്ഷ്യങ്ങൾ തകർക്കുന്നത് ഉൾപ്പെടെ ആക്രമണം ഇതിനകം നടത്തി. സഅ്ദയിലെ പർവതപ്രദേശങ്ങളിലെ 11 ബാലസ്റ്റിക് മിസൈൽ സംഭരണശാലകൾ ഉൾപ്പെടെയുള്ള ബാലസ്റ്റിക് മിസൈൽ ഭീഷണികളുടെ ഉറവിടങ്ങളും, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ആശയവിനിമയ സംവിധാനങ്ങൾ, മിസൈൽ-ആയുധ സംഭരണശാലകൾ, തീവ്രവാദ ഹൂതി സംഘങ്ങളുടെ ആസ്ഥാനങ്ങൾ എന്നിവയും ഈ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുവെന്നും സഖ്യസേന വക്താവ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

