Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആരോഗ്യ മന്ത്രി വീണ...

ആരോഗ്യ മന്ത്രി വീണ ജോർജ്ജിനെതിരെ ആക്രമണം: ജിദ്ദ നവോദയ ശക്തമായ പ്രതിഷേധം അറിയിച്ചു

text_fields
bookmark_border
ആരോഗ്യ മന്ത്രി വീണ ജോർജ്ജിനെതിരെ ആക്രമണം: ജിദ്ദ നവോദയ ശക്തമായ പ്രതിഷേധം അറിയിച്ചു
cancel

ജിദ്ദ: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനെതിരെ കേരള സ്റ്റുഡന്റ്സ് യൂനിയൻ (കെ.എസ്.യു) പ്രവർത്തകർ നടത്തിയ ആക്രമണത്തെ അപലപിച്ച് ജിദ്ദ നവോദയ കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യ സംവിധാനത്തിൽ അക്രമത്തിനും അസഹിഷ്ണുതയ്ക്കും സ്ഥാനമില്ലെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ഒരു വനിതാ ജനപ്രതിനിധിക്കെതിരെ ഇത്തരം അക്രമം നടത്തിയത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നത് അപലപനീയമാണെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന സംശയവും പ്രസ്താവനയിൽ ഉന്നയിച്ചു. കേരള ജനത ഇത്തരം ഹീനപ്രവർത്തനങ്ങളെ തിരിച്ചറിയുമെന്നും കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നവോദയ ജിദ്ദ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksVeena GeorgeJeddah Navodayastrong protest
News Summary - Attack on Health Minister Veena George: Jeddah Navodaya expresses strong protest
Next Story