Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഈസ്​റ്റ്​-വേസ്​റ്റ്​ ഓയിൽ പൈപ്പ്‌ ലൈനിനു നേരെ ആക്രമണം: പ്രവർത്തനം നിർത്തിവെച്ചു

text_fields
bookmark_border
ഏതാനും പേർക്ക് പരിക്ക്
സൗദിയിൽ ഈസ്​റ്റ്​-വേസ്​റ്റ്​ ഓയിൽ പൈപ്പ്‌ ലൈനിനു നേരെ ആക്രമണം: പ്രവർത്തനം നിർത്തിവെച്ചു
cancel

റിയാദ്: സൗദി അറേബ്യയിലെ റിയാദ്, മദീന എന്നീ പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പ്രമുഖ ഈസ്​റ്റ്​-വേസ്​റ്റ്​ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനിനു നേരെ ഒന്നിലധികം ആക്രമണങ്ങൾ നടന്നതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലി​െൻറ ഭാഗമായി പൈപ്പ്‌ലൈനി​െൻറ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു. ആക്രമണം ഉണ്ടായ ഉടൻ തന്നെ അടിയന്തര പ്രതികരണ സേനയും വിദഗ്ധ സാങ്കേതിക സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ ആരംഭിച്ചു.

അംഗീകൃത അടിയന്തര സുരക്ഷാ പദ്ധതി പ്രകാരം, ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ചുകൊണ്ട് പൈപ്പ്‌ലൈനി​െൻറ സുരക്ഷ ഉറപ്പുവരുത്താനും സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട തുടർന്നുള്ള വിവരങ്ങൾ യഥാസമയം പുറത്തുവിടുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story