Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിലെ...

യമനിലെ തടങ്കൽകേന്ദ്രത്തിലെ ആക്രമണം; ഹൂതി പ്രചാരണം നിഷേധിച്ച്​ സഖ്യസേന

text_fields
bookmark_border
യമനിലെ തടങ്കൽകേന്ദ്രത്തിലെ ആക്രമണം; ഹൂതി പ്രചാരണം നിഷേധിച്ച്​ സഖ്യസേന
cancel
camera_alt

സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മൽക്കി

റിയാദ്​: യമനിലെ തടങ്കൽകേന്ദ്രത്തിന്​ നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടുള്ള​ ഹൂതി പ്രചാരണം നിഷേധിച്ച്​​ സൗദി നേതൃത്വത്തിലുള്ള സഖ്യസേന. സഅദ ഗവർണറേറ്റിലെ തടങ്കൽ കേന്ദ്രം ലക്ഷ്യമിട്ട് സഖ്യസേന ആക്രമണം നടത്തിയതായി ഹൂതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തങ്ങൾ നിരീക്ഷിക്കുകയും ആരോപണം തെറ്റാണെന്ന്​ ബോധ്യപ്പെടുകയും ചെയ്തതായി സേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മൽക്കി ശനിയാഴ്ച സൗദി പ്രസ് ഏജൻസിയിലൂടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ ആക്രമണം നേരിട്ട തടങ്കൽകേന്ദ്രത്തിൽ നിരപരാധികളും ഇരകളായെന്ന്​ ഹൂതികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ സഖ്യസേനയുടെ ആന്തരിക സംവിധാനം ഉപയോഗിച്ച്​ നടത്തിയ സമഗ്ര അവലോകനത്തിലൂടെ ആരോപണങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള വാർത്തകൾ സഖ്യസേന വളരെ ഗൗരവമായാണെടുക്കുന്നതെന്നും അൽ-മാൽക്കി ചൂണ്ടിക്കാട്ടി. ഇറാനിയൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ വിപണനം ചെയ്ത മാധ്യമ വാർത്തകൾ അവരുടെ പതിവ് തെറ്റിദ്ധരിപ്പിക്കൽ സമീപനത്തെയാണ്​ പ്രതിഫലിപ്പിക്കുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

യമനിലെ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിക്കുന്ന യു.എൻ കാര്യാലയം (ഒ.സി.എച്ച്​.എ) നിശ്ചയിച്ച ആക്രമിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയിൽ ആരോപണവിധേയ ലക്ഷ്യമായ ഈ തടങ്കൽ പാളയം ഉൾപ്പെട്ടിട്ടില്ല. ഇന്‍റർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐ.സി.ആർ.സി) റിപ്പോർട്ടിലുള്ളതോ അന്താരാഷ്ട്ര മാനുഷിക നിയമത്തിലെ മാനദണ്ഡങ്ങൾ ബാധകമായതോ ആയ കേന്ദ്രമല്ല ഇതെന്നും അൽ-മാലികി കൂട്ടിച്ചേർത്തു.

ആരോപിക്കപ്പെടുന്ന ലക്ഷ്യത്തെയും സ്ഥലത്തെയും കുറിച്ചുള്ള വസ്തുതകളും ഹൂതി മാധ്യമങ്ങളുടെ തെറ്റായ വാർത്തകളും വെളിപ്പെടുത്തുകയും ഒ.സി.എച്ച്​.എ, ഐ.സി.ആർ.സി എന്നീ ഏജൻസികളെ നിജസ്ഥിതി അറിയിക്കുകയും ചെയ്യുമെന്ന് ബ്രിഗേഡിയർ ജനറൽ അൽ-മാൽക്കി സ്ഥിരീകരിച്ചു. അതേസമയം വെള്ളിയാഴ്ച വൈകീട്ട്​ സൗദി നഗരമായ ഖമീസ് മുശൈത്തിലെ ഒരു വാണിജ്യ കേന്ദ്രത്തെ ബാലിസ്റ്റിക് മിസൈൽ അയച്ച്​ ആക്രമിക്കാൻ ഹൂതികൾ ലക്ഷ്യമിട്ടെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenHouthidetention center
News Summary - Attack on a detention center in Yemen; Coalition denies Houthi propaganda
Next Story