Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ.ടി.എം ബ്ലോക്...

എ.ടി.എം ബ്ലോക് ചെയ്തെന്ന സന്ദേശം അവഗണിക്കണം; അല്ലെങ്കിൽ പെടും

text_fields
bookmark_border
എ.ടി.എം ബ്ലോക് ചെയ്തെന്ന സന്ദേശം അവഗണിക്കണം; അല്ലെങ്കിൽ പെടും
cancel

ജിദ്ദ: എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തെന്ന മൊബൈല്‍ സന്ദേശങ്ങൾക്ക് മറുപടി നല്‍കരുതെന്ന് സൗദി സൈബര്‍ സുരക്ഷാ വിഭാഗം അറിയിച്ചു. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തട്ടിപ്പ് സന്ദേശങ്ങള്‍ എത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയിലെ നിരവധി പ്രവാസികള്‍ക്ക്​ സന്ദേശം ലഭിച്ചിട്ടുണ്ട്. എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്തെന്നും സഹായത്തിന് താഴെ നമ്പറില്‍ വിളിക്കണമെന്നുമാണ് സന്ദേശം.

മറുപടിക്കായി വിളിച്ചാല്‍ വിവരങ്ങള്‍ നല്‍കാൻ നിര്‍ദേശിക്കും. ഇത് നല്‍കുന്നതോടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് ലക്ഷ്യം. പണം നഷ്​ടപ്പെടാനും ഇത്​ കാരണമാകും. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ക്ക് മൊബൈല്‍ വഴി മറുപടി നല്‍കരുത്. ബാങ്കുകളും മൊബൈല്‍ സേവന ദാതാക്കളും ഇതേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്​. ഏതെങ്കിലും കാരണത്താല്‍ സേവനങ്ങള്‍ ലഭ്യമാകാത്തവര്‍ നേരിട്ട് ബാങ്കിനെ ബന്ധപ്പെടുകയാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiatmgulf newsmalayalam news
News Summary - atm-saudi-gulf news
Next Story