അത്തിക്കയുടെ പ്രവാസം’ പ്രകാശനം ചെയ്തു
text_fieldsകുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ ‘അത്തിക്കയുടെ പ്രവാസം’ കഥാസമാഹാരം റിയാദിൽ കേളി ട്രഷറർ ജോസഫ് ഷാജി പ്രകാശനം ചെയ്യുന്നു
റിയാദ്: ലോക കേരളസഭാംഗവും സൗദിയിൽ ദീർഘകാലം പ്രവാസിയുമായിരുന്ന സാമൂഹിക, മാധ്യമ പ്രവർത്തകൻ കൂടിയായ കുഞ്ഞമ്മദ് കൂരാച്ചുണ്ടിന്റെ ‘അത്തിക്കയുടെ പ്രവാസം’ എന്ന കഥാസമാഹാരം റിയാദിൽ പ്രകാശനം ചെയ്തു. ബത്ഹ ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ കേളി കാലാ സംസ്കാരികവേദി സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ ട്രഷറർ ജോസഫ് ഷാജി മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്കിന് നൽകി പ്രകാശനം നിർവഹിച്ചു.
പ്രവാസത്തിന്റെ വിങ്ങുന്ന അനുഭവങ്ങൾ പങ്കുവെക്കുന്ന പുസ്തകത്തിൽ അത്തിക്കയുടെ പ്രവാസം, ഇടയൻ, നജഫിലേക്കുള്ള വഴി, മോസ്സക്കയുടെ പുത്രി, എലിസബത്ത് കരീന എന്നിങ്ങനെ അഞ്ച് കഥകളാണുള്ളത്. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറാണ് അവതാരിക എഴുതിയിട്ടുള്ളത്. ഇൻസൈറ്റ് പബ്ലിക്കയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തക പ്രകാശന ചടങ്ങിൽ കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ വർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സാംസ്കാരിക കമ്മിറ്റി ചെയർമാൻ വിനയൻ, കൺവീനർ ഷാജി റസാഖ്, കമ്മിറ്റി അംഗം ഫൈസൽ കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

