വസന്തകാലം തീരുമ്പോൾ ഏറ്റവും ഉയർന്ന താപനില അൽ-അഹ്സയിൽ
text_fieldsഅൽഖോബാർ : വസന്തകാലം അവസാനിച്ചു വേനൽക്കാലം ആരംഭിച്ചതോടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ തുടങ്ങി. കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്സ ഗവർണറേറ്റിലാണ് ചൊവ്വാഴ്ച ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 41 ഡിഗ്രി സെൽഷ്യസ്.
തെക്കൻ അസീർ മേഖലയിലെ അൽ-സൗദയിലാണ് ഏറ്റവും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻ.സി.എം) കാലാവസ്ഥാ റിപ്പോർട്ട് പറയുന്നു. മക്ക, ഷറൂറ, അൽ-സമാൻ, അൽ-ദഹ്ന മരുഭൂമി, റൗദത്ത് അൽ-തൻഹത്ത് എന്നിവിടങ്ങളിൽ 39 ഡിഗ്രി സെൽഷ്യസോടെ രണ്ടാമത്തെ ഉയർന്ന താപനില രേഖപ്പെടുത്തി.ചില പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങളും എൻ.സി.എം റിപ്പോർട്ട് പ്രവചിക്കുന്നു. കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ, റിയാദ്, നജ്റാൻ, ജസാൻ, അസീർ മേഖലകളിൽ സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഒപ്പമുള്ള ഇടിമിന്നലിനും സാധ്യതയുണ്ട്.
പൊടിയും അഴുക്കും ഇളക്കിവിടുന്ന സജീവ കാറ്റ് അൽ-ജൗഫ്, നോർത്തേൺ ബോർഡേഴ്സ് റീജിയൺ, ഹൈൽ, മദീന മേഖലകളിൽ തുടരുമെന്നും അത് മക്ക മേഖലയുടെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും എൻ.സി.എം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.