Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളിയുടെ വാതിൽ തകർന്നുവീണ് ഇന്ത്യക്കാരൻ മരിച്ചു
text_fieldsbookmark_border
മുസ്തഫ
ആലം
റിയാദ്: സൗദി അറേബ്യയിൽ പള്ളിയുടെ വാതിൽ തകർന്നുവീണ് ഇന്ത്യക്കാരൻ മരിച്ചു. റിയാദ് വിമാനത്താവളത്തോട് ചേർന്നുള്ള പള്ളിയിലുണ്ടായ സംഭവത്തിൽ ബിഹാർ ദർഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് മരിച്ചത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതിലാണ് തകർന്നത്. അതിനടിയിൽപെട്ട് തൽക്ഷണം മരിച്ചു. മറ്റ് നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് 25ഓളം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റ മൂന്നുപേരെ ആസ്റ്റർ സനദ് ആശുപത്രിയിലും മറ്റൊരാളെ അൽ മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

