എയർപോർട്ട് വഴി കടത്ത്: ലഗേജിൽ ഒളിപ്പിച്ചെത്തിയ മയക്കുമരുന്ന് റിയാദിൽ പിടികൂടി
text_fieldsറിയാദ്: എയർപോർട്ട് വഴി ലഗേജിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. 1.7 കിലോ കൊക്കെയിനാണ് ഇങ്ങനെ പാഴ്സൽ ആവരണത്തിെൻറ പാളികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ എയർപോർട്ട് കസ്റ്റംസ് വിഭാഗം കണ്ടെത്തിയത്. കാർട്ടെൻറ പുറം ആവരണത്തിെൻറ പാളികൾക്കിടയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു.
വിദേശ രാജ്യത്തു നിന്ന് എത്തിയതാണ് മയക്കുമരുന്ന്. സൗദിയിൽ പാഴ്സലിെൻറ സ്വീകർത്താവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ നാർകോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അടിയന്തര നടപടി കൈക്കൊള്ളുകയും പ്രതിയെ വളരെ വേഗം വലയിലാക്കുകയും ചെയ്തു. പല വഴികളിൽ കൂടിയും പലവിധ തന്ത്രങ്ങളിലൂടെയും സാങ്കേതിക വിദ്യകളിലൂടെയും സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ അത്തരം ശക്തികൾ ശ്രമം തുടരുകയാണെന്നും എന്നാൽ എല്ലാ നീക്കങ്ങളെയും കര, കടൽ, വായു മാർഗങ്ങളിലെ കവാടങ്ങളിൽ വെച്ചുതന്നെ കണ്ടെത്തി തകർക്കാൻ സൗദി കസ്റ്റംസിന് കഴിയുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലഹരി, മയക്കുമരുന്ന് കടത്തിലൂടെ രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയെയും ജനങ്ങളെയും അപകടത്തിൽപെടുത്താനുള്ള നീക്കങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഇത്തരം നിരോധിത വസ്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച് വിവരം കിട്ടുന്നവർ ഉടൻ 1910 എന്ന എമർജൻസി നമ്പറിൽ രാജ്യത്തിനകത്തുനിന്നും 00966114208417 എന്ന നമ്പറിൽ വിദേശത്തുനിന്നും വിളിച്ചറിയിക്കുകയോ 1910@zatca.gov.sa എന്ന ഇ–മെയിലിൽ അറിയിക്കുകയോ െചയ്യണമെന്ന് നാർകോട്ടിക് കൺട്രോൾ അധികൃതർ അറിയിച്ചു. ഈയാഴ്ച ജിദ്ദ ഇസ്ലാമിക് പോർട്ട് കസ്റ്റംസ് വിഭാഗം 45 ലക്ഷം മയക്കുമരുന്ന് ഗുളികകളുടെ കടത്ത് തടഞ്ഞതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

