Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right75-ാം വയസ്സിൽ റിയാദിലെ...

75-ാം വയസ്സിൽ റിയാദിലെ ട്രാക്കിലേക്ക്; പ്രായത്തെ തോൽപ്പിക്കുന്ന പോരാട്ടവീര്യവുമായി ഇ.എം. ആദിത്യൻ

text_fields
bookmark_border
75-ാം വയസ്സിൽ റിയാദിലെ ട്രാക്കിലേക്ക്; പ്രായത്തെ തോൽപ്പിക്കുന്ന പോരാട്ടവീര്യവുമായി ഇ.എം. ആദിത്യൻ
cancel
camera_alt

ഇ.എം. ആദിത്യൻ തനിക്ക്​ ലഭിച്ച വിവിധ മെഡലുകളുമായി

​റിയാദ്: പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിക്കാൻ മലപ്പുറം എടപ്പാൾ സ്വദേശി ഇ.എം. ആദിത്യൻ ഇനി റിയാദി​െൻറ മണ്ണിൽ ഓടും. ജനുവരി 31-ന് നടക്കുന്ന ‘റിയാദ് മാരത്തോൺ 2026’-ൽ പങ്കെടുക്കാനായി 75-കാരനായ ഈ വെറ്ററൻ താരം സൗദി അറേബ്യയിലെത്തി. എഴുത്തിലും ഓട്ടത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ച ആദിത്യ​െൻറ ജീവിതം പുതിയ തലമുറയ്ക്ക് ഒരു വലിയ പാഠപുസ്തകമാണ്.

64-ാം വയസ്സിൽ, പലരും വിശ്രമജീവിതത്തിലേക്ക് മടങ്ങുന്ന പ്രായത്തിലാണ് ആദിത്യൻ കായികരംഗത്ത് ത​െൻറ അരങ്ങേറ്റം കുറിച്ചത്. എന്നാൽ വൈകി തുടങ്ങിയ ആ യാത്ര മിന്നുന്നതായിരുന്നു. ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ ഓട്ടം, സംസ്ഥാന-ദേശീയ വെറ്ററൻ മീറ്റുകൾ എന്നിങ്ങനെ പങ്കെടുത്ത ഇടങ്ങളിലെല്ലാം മെഡലുകൾ വാരിക്കൂട്ടി. 74-ാം വയസ്സിൽ സംസ്ഥാന മാസ്​റ്റേഴ്സ് നീന്തൽ മത്സരത്തിലും പങ്കെടുത്ത് അദ്ദേഹം ത​െൻറ കായികക്ഷമത വിസ്മയിപ്പിച്ചു.

ഭാരത് ഇലക്ട്രോണിക്സിൽ ഫിനാൻസ് മാനേജറായി വിരമിച്ച ആദിത്യൻ ഒരു മികച്ച എഴുത്തുകാരൻ കൂടിയാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതൽ സെഡ്​ വരെയുള്ള എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന ലേഖനങ്ങൾ എഴുതിയ അപൂർവ നേട്ടം അദ്ദേഹത്തെ രണ്ടുതവണ ഗിന്നസ് ബുക്കി​െൻറ ഷോർട്ട്‌ലിസ്​റ്റിൽ എത്തിച്ചു. 1997-ൽ അമേരിക്കൻ ബയോഗ്രഫിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ ‘മാൻ ഓഫ് ദ ഇയർ’ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി.

ലോകപ്രശസ്ത വ്യക്തികളുമായുള്ള കത്തിടപാടുകൾ ആദിത്യ​െൻറ ഹോബികളിലൊന്നാണ്. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, മൻമോഹൻ സിങ്​, ഇ.എം.എസ്, ടി.എൻ. ശേഷൻ, രാജ്യാന്തര ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ്​ ജാക്വസ് റോഗ് തുടങ്ങി പ്രമുഖരുടെ കൈയ്യൊപ്പുള്ള കത്തുകൾ അദ്ദേഹത്തി​െൻറ ശേഖരത്തിലുണ്ട്. സമത്വവും നീതിയും നിറഞ്ഞ ഒരു ലോകം എന്ന സ്വപ്നത്തോടെ, സാമൂഹിക ബോധവൽക്കരണത്തിനായി എ​െൻറ എഴുത്തും ഓട്ടവും തുടരുമെന്ന്​ ഇ.എം. ആദിത്യൻ പറയുന്നു.

യാത്രയും ചരിത്രാന്വേഷണവും സമന്വയിപ്പിക്കുന്ന ആദിത്യൻ, അടിച്ചമർത്തപ്പെട്ടവർക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടങ്ങളിലും സജീവമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കായികതാരം എന്ന നിലയിൽ റിയാദ് മാരത്തോണിലെ അദ്ദേഹത്തി​െൻറ സാന്നിധ്യം പ്രവാസി മലയാളികൾക്കും വലിയ ആവേശമാണ് പകരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi NewsSuccess Story
News Summary - At the age of 75, EM Adityan hits the track in Riyadh; with a fighting spirit that beats his age
Next Story