Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ബ്രിട്ട​െൻറ...

സൗദിയിൽ ബ്രിട്ട​െൻറ ആസ്​ട്രാസെനിക കോവിഡ്​ വാക്​സിന്​ അംഗീകാരം

text_fields
bookmark_border
സൗദിയിൽ ബ്രിട്ട​െൻറ ആസ്​ട്രാസെനിക കോവിഡ്​ വാക്​സിന്​ അംഗീകാരം
cancel

ജിദ്ദ: കോവിഡ്​ പ്രതിരോധത്തിനുള്ള ബ്രിട്ട​െൻറ അസ്​ട്രാസെനിക വാക്​സിൻ സൗദി അറേബ്യയിൽ ഉപയോഗിക്കാൻ ഫുഡ്​ ആൻഡ്​​ ഡ്രഗ്​ അതോറിറ്റി അനുമതി നൽകി. ഒ ാക്​സ്​ഫോർഡ്​ യൂനിവേഴ്​സിറ്റിയുടെ സഹകരണത്തോടെയാണ്​ വാക്​സിൻ വികസിപ്പിച്ചെടുത്തത്​.

കൃത്യമായ ശാസ്​ത്രീയ രീതിയനുസരിച്ച്​ എല്ലാ വശങ്ങളും വിശദാംശങ്ങളും അവലോകനം ചെയ്​തതിനു ശേഷമാണ് അംഗീകാരം നൽകിയത്​​​. വാക്​സിൻ ഉപയോഗിക്കും മുമ്പ്​ രാജ്യത്തേക്ക്​ വരുന്ന ഒരോ ഷിപ്പിങ്​ സാമ്പിളുകളും അതോറിറ്റി പരിശോധിക്കും. വാക്​സിനുകളുടെ ഉപയോഗം അംഗീകരിക്കുന്നതിന്​ ശാസ്​ത്രീയ സംവിധാനമനുസരിച്ചാണ്​​ പ്രവർത്തിക്കുന്നതെന്ന്​ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.

ക്ലിനിക്കൽ പരീക്ഷണത്തിലൂടെയും പഠനങ്ങളിലൂടെയും വാക്​സിനുകളുടെ സുരക്ഷ, ഫലപ്രാപ്​തി, ഗുണനിലവാരം എന്നിവ പഠനവിധേയമാക്കുന്നുണ്ട്​. ഉൽപാദനഘട്ടങ്ങൾ പരിശോധിക്കുന്നതോടൊപ്പം ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ അന്താരാഷ്​ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച്​ കമ്പനിയുടെ പ്രതിബന്ധതയും ഉറപ്പുവരുത്തുന്നുണ്ട്​. ​

അതോറിറ്റിയും ക്ലിനിക്കൽ പഠന ശാസ്​ത്ര ഉപദേശക സംഘവും സമർപ്പിച്ച അന്വേഷണങ്ങൾക്ക്​ ഉത്തരം നൽകാൻ നിർമാതാവും അതി​െൻറ ​പ്രതിനിധികളുമായും കൂടിക്കാഴ്​ച നടത്താറുണ്ടെന്നും അതോറിറ്റി പറഞ്ഞു. കോവിഡ്​ വാക്​സിനുകൾ രജിസ്​റ്റർ ചെയ്യുന്നതിന്​ അതോറിറ്റി പ്രത്യേക പാത വികസിപ്പിച്ചെടുത്തിട്ടുണ്ട്​.

ചില വാക്​സിനുകൾ ഇപ്പോഴും ക്ലിനിക്കൽ പഠനത്തി​െൻറ ഘട്ടത്തിലാണ്​. അവയുടെ ഡാറ്റ പൂർത്തിയായിട്ടില്ല. അതോറിറ്റിയുടെ സംവിധാനം വാക്​സിനുകൾ രാജ്യത്ത്​ പ്രവേശിക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുന്നു. ഏതെങ്കിലും വാക്​സിന്​ അംഗീകാരം നൽകിയാൽ അത്​ സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും അതോറിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19AstraZenecaSaudi Arabia
News Summary - astrazeneca vaccine garnted permission in saudi
Next Story